ഗ​വ​ര്‍​ണ​ര്‍​ക്ക് ക​ത്ത​യ​ച്ചു
Friday, July 1, 2022 12:48 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ​തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ മെ​റ്റീ​രി​യ​ല്‍ ഫ​ണ്ട് നി​ല​ച്ചി​ട്ട് ഒ​രു വ​ര്‍​ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട് ഗ​വ​ര്‍​ണ​ര്‍​ക്ക് ക​ത്ത​യ​ച്ചു. നി​ര​വ​ധി ക​ര്‍​ഷ​ക​ര്‍ സ്വ​ര്‍​ണ പ​ണ​യ വാ​യ്പ​യെ​ടു​ത്തും മ​റ്റും വ്യ​ക്തി​ഗ​ത സം​രം​ഭ​ങ്ങ​ളും റോ​ഡു​ള്‍​പ്പ​ടെ​യു​ള്ള മെ​റ്റീ​രി​യ​ല്‍ പ്ര​വ​ര്‍​ത്തി​യും പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ട് ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും തു​ക ല​ഭി​ച്ചി​ല്ല. പൂ​ര്‍​ത്തീ​ക​രി​ച്ച പ്ര​വ​ര്‍​ത്തി​ക്ക് പ​ണം ല​ഭി​ക്കാ​ന്‍ ഇ​ത്ര​യും കാ​ല​താ​മ​സം ഇ​തി​നു​മു​മ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ പോ​ലും ഉ​ത്ത​രം ന​ല്‍​കാ​നാ​വാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. റോ​ഡു​ള്‍​പ്പ​ടെ​യു​ള്ള പൊ​തു പ്ര​വൃ​ത്തി​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ മെ​റ്റീ​രി​യ​ല്‍ കൊ​ടു​ത്ത​വ​രും തൊ​ഴി​ലാ​ളി​ക​ളും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. ഇതോടെയാണ് ഗ​വ​ര്‍​ണ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് മെ​റ്റീ​രി​യ​ല്‍ ഫ​ണ്ട് ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത് ന​ൽ​കി​യ​ത്. കേ​ര​ള​ത്തി​ലെ ലോ​ക്സ​സ​ഭാ- രാ​ജ്യ​സ​ഭാ അം​ഗ​ങ്ങ​ൾ​ക്കും ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.