ഭീ​മ​ന​ടി വി​ല്ലേ​ജ് ഓ​ഫീ​സ് ചോ​ർ​ന്നൊ​ലി​ക്കു​ന്നു
Friday, July 1, 2022 12:48 AM IST
ഭീ​മ​ന​ടി: നാ​ലു​വ​ർ​ഷം മു​മ്പ് ന​വീ​ക​രി​ച്ച ഭീ​മ​ന​ടി വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം ചോ​ർ​ന്നൊ​ലി​ക്കു​ന്നു. പ​ഴ​യ കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്ന് പു​തി​യ ഒ​രു മു​റി നി​ർ​മി​ക്കു​ക​യും ഉ​ൾ​വ​ശം ടൈ​ലു​ക​ൾ പാ​കി ഇ​രു​മ്പു​കൊ​ണ്ടു​ള്ള ഗ്രി​ല്ലു​ക​ൾ നി​ർ​മി​ച്ച് ന​വീ​ക​രി​ച്ച​താ​ണ്.
എ​ന്നാ​ൽ പു​തു​താ​യി നി​ർ​മി​ച്ച മു​റി​യു​ടെ വ​ശ​ങ്ങ​ളി​ൽ നി​ന്നും വെ​ള്ളം ചോ​ർ​ന്ന് ഒ​ലി​ച്ചി​റ​ങ്ങി മു​റി​ക്കു​ള്ളി​ൽ കെ​ട്ടി​കി​ട​ക്കു​ക​യാ​ണ്. മ​ഴ പെ​യ്യു​മ്പോ​ൾ ഈ ​വെ​ള്ളം കോ​രി​ക്ക​ള​യു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​യ്യു​ന്ന​ത്. ഇ​തി​നോ​ട​കം കു​റേ ഫ​യ​ലു​ക​ൾ ന​ശി​ച്ചു ക​ഴി​ഞ്ഞു. എ​ത്ര​യും പെ​ട്ടെ​ന്ന് കെ​ട്ടി​ട​ത്തി​ന് റൂ​ഫിം​ഗ് ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ നി​ര​വ​ധി ഫ​യ​ലു​ക​ൾ ന​ശി​ക്കും.