മാ​ര്‍​തോ​മ്മാ ബ​ധി​ര​വി​ദ്യാ​ല​യം സ്ഥാ​പ​ക ദി​നാ​ഘോ​ഷം ന​ട​ത്തി
Friday, July 1, 2022 12:48 AM IST
ചെ​ര്‍​ക്ക​ള: മാ​ര്‍​തോ​മ്മ ബ​ധി​ര​വി​ദ്യാ​ല​യ​ത്തി​ന്‍റെ 42-ാം സ്ഥാ​പ​ക ദി​നാ​ഘോ​ഷം ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ റ​വ. മാ​ത്യു ബേ​ബി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ന്‍​മ​ന്ത്രി സി.​ടി.​അ​ഹ​മ്മ​ദ​ലി മു​ഖ്യാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖാ​ദ​ര്‍ ബ​ദ​രി​യ, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ അ​സൈ​നാ​ര്‍ ബ​ദ​രി​യ, മാ​ര്‍​തോ​മ്മ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ജി​തി​ന്‍ മാ​ത്യു തോ​മ​സ്, മു​ഖ്യാ​ധ്യാ​പി​ക ജോ​സ്മി ജോ​ഷ്വ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ടി.​ജോ​ഷി​മോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.