ക​ന​ത്ത​മ​ഴ: മ​ല​യോ​ര​ത്ത് വ്യാ​പ​ക​നാ​ശം
Friday, July 1, 2022 12:48 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര​ത്ത് ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം. ബ​ളാ​ൽ ടൗ​ണി​ൽ പു​തി​യ​പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​നു​ബ​ന്ധ റോ​ഡ് നി​ർ​മി​ക്കു​വാ​ൻ കൊ​ട്ട​ക്കോ​ട്ട് കാ​വി​നോ​ട് ചേ​ർ​ന്ന മ​തി​ൽ പു​ന​ർ​നി​ർ​മി​ക്കേ​ണ്ടി വ​ന്നി​രു​ന്നു. പു​തു​താ​യി നി​ർ​മ്മി​ച്ച ഈ ​പാ​ർ​ശ്വ​ഭി​ത്തി ക​ന​ത്ത മ​ഴ​യി​ൽ ഇ​ടി​ഞ്ഞു​വീ​ണു. ന​ർ​ക്കി​ല​ക്കാ​ട് ടൗ​ണി​നു സ​മീ​പം റോ​ഡി​ന് കു​റു​കെ മ​ര​ണം വീ​ണു. ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കൊ​ന്ന​ക്കാ​ട് വാ​ഴ​ത്ത​ട്ടി​ൽ പൊ​ളീ​ച്ചി​റ ആ​ന്‍റ​ണി​യു​ടെ വീ​ടി​ന് പി​ൻ​വ​ശം മ​ണ്ണി​ടി​ഞ്ഞു. ച​ട്ട​മ​ല​യി​ൽ മു​ക​ളേ​ൽ ദേ​വ​സ്യ​യു​ടെ വീ​ടി​ന്‍റെ മു​റ്റം ഇ​ടി​ഞ്ഞു.

മ​ധ്യ​വ​യ​സ്ക​ന്‍ ഒ​ഴു​ക്കി​ല്‍​പെ​ട്ടു

കാ​സ​ര്‍​ഗോ​ഡ്: ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ കു​ണ്ടൂ​ച്ചി​യി​ല്‍ മ​ധ്യ​വ​യ​സ്ക​ന്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു കാ​ണാ​താ​യി. മു​ള്ളം​കോ​ട് സ്വ​ദേ​ശി ബാ​ല​ച​ന്ദ്ര​നെ (55) യാ​ണ് കാ​ണാ​താ​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​കു​ന്നേ​രം വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.