ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ജൂ​ണി​യ​ർ അ​ധ്യാ​പ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
Thursday, June 30, 2022 1:12 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള സ​ർ​ക്കാ​ർ സ​ർ​വീ​സി​ലെ പ്ര​മോ​ഷ​നി​ല്ലാ​ത്ത ഏ​ക ത​സ്തി​ക​യാ​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ജൂ​ണി​യ​ർ അ​ധ്യാ​പ​ക​രോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ വി​വേ​ച​ന​വും അ​വ​ഗ​ണ​ന​യും തു​ട​രു​ന്നു.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ലി​ന്‍റെ ജോ​ലി​ഭാ​രം എ​ട്ടു പീ​രി​യ​ഡാ​യി കു​റ​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ്രി​ൻ​സി​പ്പ​ലി​ന്‍റെ അ​ധി​ക പീ​രി​യ​ഡു​ക​ൾ പ​ഠി​പ്പി​ക്കാ​ൻ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാം എ​ന്നാ​ണ് പ​റ​യു​ന്ന​ത്. യോ​ഗ്യ​ത​ക​ളു​ണ്ടാ​യി​ട്ടും പ്രി​ൻ​സി​പ്പ​ൽ പ്ര​മോ​ഷ​ന് അ​വ​സ​ര​മി​ല്ലാ​ത്ത ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ജൂ​ണി​യ​ർ അ​ധ്യാ​പ​ക​രു​ടെ പ്ര​തീ​ക്ഷ​യി​ൽ അ​വ​സാ​ന​ത്തെ ആ​ണി അ​ടി​ക്കു​ന്ന​താ​ണ് പ്ര​സ്തു​ത സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. പ്രി​ൻ​സി​പ്പ​ലി​ന്‍റെ അ​തേ വി​ഷ​യ​ത്തി​ൽ ഒ​രു ജൂ​ണി​യ​ർ അ​ധ്യാ​പ​ക​ൻ ഉ​ണ്ടെ​ങ്കി​ൽ ആ ​പീ​രി​യ​ഡു​ക​ൾ ജൂ​ണി​യ​ർ അ​ധ്യാ​പ​ക​ന് ന​ൽ​കി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ജൂ​ണി​യ​ർ അ​ധ്യാ​പ​ക​ന് സീ​നി​യ​ർ അ​ധ്യാ​പ​ക ത​സ്തി​ക ല​ഭി​ക്കാ​നു​ള​ള അ​വ​സ​ര​മാ​ണ് സ​ർ​ക്കാ​ർ ഈ ​ഉ​ത്ത​ര​വി​ലൂ​ടെ നി​ഷേ​ധി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ കേ​ട്ടു​കേ​ൾ​വി ഇ​ല്ലാ​ത്ത കാ​ര്യ​മാ​ണ് സ​ർ​ക്കാ​ർ ഈ ​ഉ​ത്ത​ര​വി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​ഞ്ചു​വ​ർ​ഷം പൂ​ർ​ത്തി​യാ​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ജൂ​ണി​യ​ർ അ​ധ്യാ​പ​ക​രെ സീ​നി​യ​റാ​ക്കാ​നു​ള്ള ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ൽ ആ​റു വ​ർ​ഷ​മാ​യി​ട്ടും ന​ട​പ്പി​ലാ​ക്കാ​ത്ത പി​ണ​റാ​യി സ​ർ​ക്കാ​ർ ക​ടു​ത്ത നീ​തി​നി​ഷേ​ധ​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.