ജി​ല്ലാ മ​ലേ​റി​യ ഓ​ഫീ​സ​ർ വി.​സു​രേ​ശ​ൻ ഇ​ന്നു വി​ര​മി​ക്കും
Thursday, June 30, 2022 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​ക്കാ​ൻ പി​ടി​ച്ച ജി​ല്ലാ മ​ലേ​റി​യ ഓ​ഫീ​സ​ർ വി.​സു​രേ​ശ​ൻ ഇ​ന്ന് ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ നി​ന്നു വി​ര​മി​ക്കു​ന്നു.
സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ജി​ല്ലാ മ​ലേ​റി​യ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന ബ​ഹു​മ​തി​യു​മാ​യാ​ണ് അ​ദ്ദേ​ഹം ഓ​ഫീ​സി​ന്‍റെ പ​ടി​യി​റ​ങ്ങു​ന്ന​ത്. 1990 ൽ ​നീ​ലേ​ശ്വ​രം ബ്ലോ​ക്ക് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റാ​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്.
1996ൽ ​ജി​ല്ലാ മ​ലേ​റി​യ ഓ​ഫീ​സ​റാ​യി ക​ണ്ണൂ​ർ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ നി​യ​മി​ത​നാ​യ അ​ദ്ദേ​ഹം 2000ലാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ത്. ജി​ല്ല​യി​ൽ ചി​ക്കു​ൻ ഗു​നി​യ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​പ്പോ​ഴും കാ​സ​ർ​ഗോ​ഡ് ക​സ​ബ ക​ട​പ്പു​റം, കാ​ഞ്ഞ​ങ്ങാ​ട് മീ​നാ​പ്പീ​സ് ക​ട​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​ദ്ദേ​ശീ​യ മ​ല​മ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ഴും പ്ര​തി​രോ​ധ​ക്കോ​ട്ട തീ​ർ​ക്കാ​ൻ മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു അ​ദ്ദേ​ഹം. നീ​ലേ​ശ്വ​രം പ​ഴ​നെ​ല്ലി സ്വ​ദേ​ശി​യാ​ണ്. നി​ല​വി​ൽ കാ​ഞ്ഞ​ങ്ങാ​ട് ആ​ലി​ൻ​കീ​ഴി​ലാ​ണ് താ​മ​സം. ഭാ​ര്യ വി.​രേ​ഖ എ​ൽ​ഐ​സി നീ​ലേ​ശ്വ​രം ശാ​ഖ​യി​ലെ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​റാ​ണ്. ഗീ​തി​ക, ഗൗ​തം എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.