സെ​ന്‍റ് എ​ലി​സ​ബ​ത്ത് സ്കൂ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി
Thursday, June 30, 2022 1:11 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ൺ​വെ​ന്‍റ് സ്കൂ​ളി​ൽ സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി. പൂ​ർ​ണ​മാ​യും വോ​ട്ടിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് കു​ട്ടി​ക​ൾ​ക്ക് ഒ​രു പു​ത്ത​ൻ അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്തു. വി​ജ​യി​ക​ളെ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ്യോ​തി മ​ലേ​പ്പ​റ​മ്പി​ൽ അ​നു​മോ​ദി​ച്ചു. കെ.​ജെ.​തോ​മ​സ്, ഷി​നോ​ജ് തോ​മ​സ്, എ​ൻ.​ജെ. ഡോ​ൺ​സ്, ടി.​വി.​പ്രി​യേ​ഷ് , ജി​ൻ​സ​ൺ മാ​ത്യു, രാ​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

താ​ത്കാ​ലി​ക
ഡോ​ക്ട​റെ നി​യ​മി​ച്ചു

നീ​ലേ​ശ്വ​രം: പ​ക​ര്‍​ച്ചാ​വ്യാ​ധി​ക​ള്‍ വ്യാ​പ​ക​മാ​യ​തോ​ടെ നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഒ​രു ഡോ​ക്ട​റെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ ഡോ​ക്ട​റെ നി​യ​മി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റ സേ​വ​നം ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ ല​ഭ്യ​മാ​യി തു​ട​ങ്ങി.വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ഒ​രു ഡോ​ക്ട​റു​ടെ സേ​വ​നം മാ​ത്ര​മാ​ണ് ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ വൈ​കു​ന്നേ​രം നാ​ലി​നു ശേ​ഷം വ​രു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി.