സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​എ​സ്‌​ഐ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Wednesday, June 29, 2022 10:00 PM IST
പ​ര​പ്പ: സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​എ​സ്‌​ഐ അ​സീ​സ് വേ​ലി​ക്കോ​ത്തി (48) നെ ​പ​ര​പ്പ പു​ലി​യം​കു​ള​ത്തെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​ന്നും​കൈ പാ​ല​ക്കു​ന്ന് സ്വ​ദേ​ശി​യാ​ണ്. വെ​ള്ള​രി​ക്കു​ണ്ട്, രാ​ജ​പു​രം സ്റ്റേ​ഷ​നു​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മ​മ്മു ചി​റ​മ്മ​ല്‍- അ​ലീ​മ വേ​ലി​ക്കോ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ജ​സീ​ല. മ​ക്ക​ള്‍: അ​ഖി​ല, ജ​വാ​ദ്. സ​ഹോ​ദ​ര​ങ്ങ​ള്‍: കാ​സിം, സ​ലാം, സ​ഫി​യ, അ​സ്മ, സാ​ജി​ത, മൈ​മൂ​ന.