തൃ​ക്ക​രി​പ്പൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് ‘പ​രി​ധി​ക്ക് പു​റ​ത്ത് ’
Wednesday, June 29, 2022 1:01 AM IST
തൃ​ക്ക​രി​പ്പൂ​ർ: വൈ​ഫൈ സേ​വ​നം നി​ല​ച്ച​തി​നെ​ത്തു​ട​ർ​ന്ന് തൃ​ക്ക​രി​പ്പൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ര​ണ്ടു ദി​വ​സ​മാ​യി വ​സ്തു ര​ജി​സ്ട്രേ​ഷ​നും അ​നു​ബ​ന്ധ ന​ട​പ​ടി​ക​ളും മു​ട​ങ്ങി. ദൂ​രെ​ദി​ക്കു​ക​ളി​ൽ നി​ന്നെ​ത്തു​ന്ന നി​ര​വ​ധി പേ​ർ നി​രാ​ശ​രാ​യി തി​രി​ച്ചു പോ​കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.
ബാ​ങ്ക് അ​വ​ധി ആ​യ​തി​നാ​ൽ 25 ന് ​ശ​നി​യാ​ഴ്ച​യും തു​ട​ർ​ന്ന് ഞാ​യ​റും വ​ന്ന​തോ​ടെ വ​സ്തു കൈ​മാ​റ്റ ഭാ​ഗ​മാ​യി ഇ​ട​പാ​ട് ന​ട​ക്കാ​ത്ത​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച ആ​ളു​ക​ളെ​ത്തി​യ​പ്പോ​ഴാ​ണ് ബി​എ​സ്എ​ൻ​എ​ൽ തൃ​ക്ക​രി​പ്പൂ​ർ സ​ബ് ര​ജി​സ്ട്രാ​ഫോ​സി​ൽ ന​ൽ​കി വ​ന്ന ഒ​പ്റ്റി​ക്ക​ൽ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ഇ​ല്ലാ​ത്ത കാ​ര്യം അ​റി​യു​ന്ന​ത്.
തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വ​രെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ മു​ട​ങ്ങി​യ​തോ​ടെ പ​രാ​തി ഉ​യ​ർ​ന്നു. നീ​ലേ​ശ്വ​ര​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ചൊ​വ്വാ​ഴ്ച ത​ക​രാ​ർ പ​രി​ഹ​രി​ക്കു​മെ​ന്ന് ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചെ​ങ്കി​ലും ചൊ​വ്വാ​ഴ്ച​യും ക​ക്ഷ​ൻ പു​നഃ​സ്ഥാ​പി​ച്ചി​ല്ല. തു​ട​ർ​ച്ച​യാ​യി നാ​ലാം ദി​വ​സ​വും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ നി​ല​ച്ച​തോ​ടെ ഇ​വി​ടെ​യെ​ത്തി​യ​വ​ർ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ചു. അ​തേ സ​മ​യം ആ​ധാ​രം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ടോ​ക്ക​ൺ ല​ഭി​ച്ച​വ​രോ​ട് ഹൊ​സ്ദു​ർ​ഗ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ​ത്തി ആ​ധാ​ര​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ചെ​ത്താ​നാ​ണ് നി​ർ​ദേ​ശി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
മൂ​ന്നാ​ഴ്ച മു​മ്പും ദി​വ​സ​ങ്ങ​ളോ​ളം തൃ​ക്ക​രി​പ്പൂ​ർ സ​ബ് ര​ജി​സ്ട്രാ​ഫീ​സി​ൽ ബി​എ​സ്എ​ൻ​എ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​നം മു​ട​ങ്ങി​യി​ര​ന്നു. ക​യ്യൂ​രി​ൽ കേ​ബി​ൾ മു​റി​ഞ്ഞ​താ​ണ് കാ​ര​ണം അ​ന്ന് പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​പ്പോ​ൾ നീ​ലേ​ശ്വ​ര​ത്താ​ണ് ത​ക​രാ​ർ എ​ന്നു പ​റ​യു​ന്നു.