കാ​ഞ്ഞ​ങ്ങാ​ട് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി വേ​ഗ​ത്തി​ൽ തു​ട​ങ്ങാ​ൻ ശ്ര​മം: മന്ത്രി
Wednesday, June 29, 2022 1:00 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​ഞ്ഞ​ങ്ങാ​ട് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ൽ തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 15 ഡോ​ക്‌​ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള 37 ജീ​വ​ന​ക്കാ​രു​ടെ ത​സ്തി​ക സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​താ​യി മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു. ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ സ​ബ്മി​ഷ​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ആ​ശു​പ​ത്രി​ക്കാ​യി 1.60 കോ​ടി രൂ​പ​യു​ടെ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു. കെ​ട്ടി​ട​ത്തി​ന് വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ക്കാ​നാ​കും. കെ​ട്ടി​ട​ത്തി​ന്‍റെ റൂ​ഫ്ടോ​പ്പി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി വി​ഭാ​ഗം ന​ൽ​കു​ന്ന സു​ര​ക്ഷാ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ആ​ശു​പ​ത്രി വേ​ഗത്തിൽ തു​ട​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.