ആം​ബു​ല​ൻ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Wednesday, June 29, 2022 1:00 AM IST
കു​ന്നും​കൈ: രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സ് കോ​ളി​യാ​ട് വ​ള​വി​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ടു. നി​യ​ന്ത്ര​ണം​വി​ട്ട ആം​ബു​ല​ൻ​സ് വൈ​ദ്യു​ത​തൂ​ണി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല.
എ​ന്നാ​ൽ വ​ള​വി​ൽ വ​ച്ചു​ള്ള പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. വ​ള​വു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് മൂ​ലം വ​ഴി​യി​ൽ വാ​ഹ​ന​ത​ട​സം ഉ​ണ്ടാ​വു​ക​യും പാ​ഞ്ഞെ​ത്തി​യ ആം​ബു​ല​ൻ​സ് അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.