ദീ​പ നാ​യ​ർ​ക്ക് ആ​ദ​രം
Tuesday, June 28, 2022 1:12 AM IST
രാ​ജ​പു​രം: ബ​ളാം​തോ​ട് ക്ഷീ​ര​സ​ഹ​ക​ര​ണ​സം​ഘ​ത്തി​ലെ മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​യാ​യ ദീ​പ നാ​യ​രെ മി​ൽ​മ ജി​ല്ല ഓ​ഫീ​സ് ഹെ​ഡ് കെ.​മാ​ധ​വ​ൻ ആ​ദ​രി​ച്ചു. 20ൽപ​രം പ​ശു​ക്ക​ളെ വ​ള​ർ​ത്തു​ന്ന ദീ​പ നാ​യ​ർ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം പ​ര​പ്പ ബ്ലോ​ക്കി​ലെ ഏ​റ്റ​വും ന​ല്ല ക​ർ​ഷ​ക​യ്ക്ക് ഉ​ള്ള അ​വാ​ർ​ഡും ല​ഭി​ച്ചി​രു​ന്നു.
പൊ​തു​യോ​ഗ​ത്തി​ൽ സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​സു​രേ​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 16.3 കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റ് സെ​ക്ര​ട്ട​റി സി.​എ​സ്.​പ്ര​ദീ​പ് കു​മാ​ർ അ​വ​ത​രി​പ്പി​ച്ചു. സം​ഘാം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പ​ര​പ്പ ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡ​യ​റി ഫാം ​ഇ​ൻ​സ്ട്ര​ക്ട​ർ ഉ​ഷാ​കു​മാ​രി അ​നു​മോ​ദി​ച്ചു. എം​ആ​ർ​ഡി​എ​ഫ് ചാ​രി​റ്റി ഫ​ണ്ടി​ൽ നി​ന്നു​ള്ള ധ​ന​സ​ഹാ​യം മി​ൽ​മ സൂ​പ്പ​ർ​വൈ​സ​ർ വി.​പി.​അ​നീ​ഷ് വി​ത​ര​ണം ചെ​യ്തു.​സം​ഘം ഡ​യ​റ​ക്ട​ർ എ.​പി.​ബാ​ല​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും ഡ​യ​റ​ക്ട​ർ കെ.​സി.​മോ​ഹ​ൻ​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.