പാലാവയല്: സെന്റ് ജോണ്‍സ് എല്‍പി സ്കൂളില്‍ നടന്ന ലഹരി വിരുദ്ധ ദിനാചരണം മുഖ്യാധ്യാപിക എം.വി.ഗീതമ്മ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ജെനി മാത്യു ലഹരിവിരുദ്ധ സന്ദേശം നല്കി. കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. അധ്യാപകരായ അമല്‍ ജോര്‍ജ്, ജോസഫ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കായി പോസ്റ്റര്‍ രചന, പ്ലക്കാര്‍ഡ് നിര്‍മാണ മത്സരങ്ങളും സംഘടിപ്പിച്ചു.
ചിറ്റാരിക്കാല്‍: തോമാപുരം സെന്റ് തോമസ് എല്‍പി സ്കൂളില്‍ നടന്ന ലഹരി വിരുദ്ധ ദിനാചരണം കെസിബിസി മദ്യവര്‍ജന സമിതി പ്രസിഡന്റ് തങ്കച്ചന് കൊല്ലക്കൊമ്പില്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. മാര്ട്ടിന് കിഴക്കേത്തലയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് ബെന്നി പുഴക്കര അധ്യക്ഷത വഹിച്ചു. ജിന്‍സി മാത്യു കുട്ടികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യാധ്യാപകന്‍ മാര്ട്ടിന് ജോസഫ്, എഡിഎസ്യു ആനിമേറ്റര്‍ എമില്‍ എന്‍. ബെന്നി, സ്കൂള്‍ ആനിമേറ്റര്‍ സാലി ടോംസ്, സ്റ്റാഫ് സെക്രട്ടറി ധന്യ വര്‍ഗീസ്, വിദ്യാര്‍ഥി പ്രതിനിധി സീതാലക്ഷ്മി പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. ഫെനിറ്റ മരിയ ജോസഫ് ലഹരിവിരുദ്ധ കവിത അവതരിപ്പിച്ചു.
മാലോം: മാലോത്ത് കസബ ഗവ. എച്ച്എസ്എസ് എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ലോക ലഹരി വിരുദ്ധ ദിനാചരണത്തില്‍ മുതിര്‍ന്ന അധ്യാപകനും ഇക്കോ ക്ലബ് ഭാരവാഹിയുമായ ലോറന്‍സ് ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രധാനാധ്യാപകന് ജ്യോതിബസു അധ്യക്ഷത വഹിച്ചു. പൊതുപ്രവര്ത്തകന് ഷോണി കെ. ജോര്‍ജ് ലഹരിവസ്തുക്കളുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു. അധ്യാപകരായ മിനി ജോസഫ്, മാര്ട്ടിന് ജോര്‍ജ്, എം.കെ.പ്രസാദ്, എസ്പിസിയുടെ ചുമതല വഹിക്കുന്ന ജോബി ജോസ്, പി.ജി.ജോജിത എന്നിവര്‍ പ്രസംഗിച്ചു.
ആനമഞ്ഞള്‍: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചെറുപുഷ്പ മിഷന് ലീഗ് വെള്ളരിക്കുണ്ട് മേഖലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബോധവത്കരണ സെമിനാര്‍ മദ്യവിരുദ്ധ സമിതി മേഖല ഡയറക്ടര്‍ ഫാ.പീറ്റര്‍ കൊച്ചുവീട്ടില്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സഖറിയാസ് തേക്കുംകാട്ടില്‍ അധ്യക്ഷത വഹിച്ചു.
മിഷന് ലീഗ് മേഖല ഡയറക്ടര്‍ ജിത്ത് കളപ്പുരയ്ക്കല്‍ ആമുഖപ്രഭാഷണം നടത്തി. മോട്ടിവേഷനല്‍ ട്രെയിനര്‍ ബിജോ തണ്ണിപ്പാറ ക്ലാസിന് നേതൃത്വം നല്കി. മേഖല വൈസ് പ്രസിഡന്റ് ടിജി കാവുപുരയ്ക്കല്‍, ജോസഫ് പുല്ലാട്ട്, ലില്ലിക്കുട്ടി മൂലേത്തോട്ടത്തില്‍, അഞ്ജന മണിയങ്ങാട്ട്, സിസ്റ്റര്‍ ഷീന്‍ മരിയ എന്നിവര്‍ പ്രസംഗിച്ചു.
തൃക്കരിപ്പൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണ ഭാഗമായി സെന്റ് പോൾസ് എയുപി സ്കൂളിൽ നടന്ന ബോധവത്കരണ ക്ലാസ് ചന്തേര ജനമൈത്രി ബീറ്റ് ഓഫീസർ സുരേശൻ കാനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കരീം ചന്തേര അധ്യക്ഷതവഹിച്ചു. മുഖ്യാധ്യാപിക സിസ്റ്റർ ഷീന ജോർജ്, പിടിഎ വൈസ് പ്രസിഡന്റ് കെ.വി.ശങ്കരൻകുട്ടി, മദർ പിടിഎ പ്രസിഡന്റ് എ.ജി.ആയിഷാബി, എം.ഷാക്കിറ എന്നിവർ പ്രസംഗിച്ചു.
വെള്ളരിക്കുണ്ട്: നിര്‍മലഗിരി എല്‍പി സ്കൂളില്‍ അധ്യാപിക പി.കെ.ബിന്ദു കുട്ടികള്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാര്‍ഥികള്‍ക്കായി ലഹരി വിരുദ്ധ കവിത, പ്രസംഗ അവതരണവും പോസ്റ്റര്‍ നിര്‍മാണവും സംഘടിപ്പിച്ചു.
കരിവേടകം: എയുപി സ്കൂള്‍ ആന്റി ഡ്രഗ്സ് സ്റ്റുഡന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ലഹരി വിരുദ്ധ ദിനാചരണം ബന്തടുക്ക റേഞ്ച് സിവില്‍ എക്സൈസ് ഓഫീസര്‍ ചാള്‍സ് ജോസ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ജോസ് പാറത്തട്ടേല്‍ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സ്റ്റിക്കര്‍ ഉദ്ഘാടനം വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ പി. ശാന്തികൃഷ്ണ നിര്‍വഹിച്ചു. മുഖ്യാധ്യാപിക എല്‍സമ്മ ജയിംസ്, സിസ്റ്റര്‍ മേഴ്സി, നോബിള്‍ ജോസ്, സോവിനോ, ബെന്നി ആലുങ്കല്‍, സ്റ്റെല്ലാ മേരി, സി.ജെ.റെജീന, റെനീഷ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ ഫ്ളാഷ് മോബും വിവിധ കലാപരിപാടികളും അരങ്ങേറി.