അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Monday, June 27, 2022 10:51 PM IST
ബ​ദി​യ​ടു​ക്ക: അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബ​ദി​യ​ടു​ക്ക പെ​ർ​ഡാ​ല ശാ​ന്തി​പ്പ​ള്ള​യി​ലെ പ​രേ​ത​നാ​യ രാ​മ​നാ​യ​കി​ന്‍റെ മ​ക​ൻ വെ​ങ്ക​പ്പ​നാ​യ​കി​നെ(42)​യാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. അ​മ്മ ക​മ​ല​യെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന വെ​ങ്ക​പ്പ​നാ​യ​കി​നെ കു​റ്റം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ക്കാ​തി​രു​ന്ന​തി​നെ​ത്തു‌‌​ട​ർ​ന്ന് കോ​ട​തി വി​ട്ട​യ​ച്ചി​രു​ന്നു. ബീ​ജ​ന്ത​ടു​ക്ക പെ​ട്രോ​ൾ പ​ന്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന വെ​ങ്ക​പ്പ​നാ​യ​ക് ഒ​രു​മാ​സം മു​ന്പാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. വീ​ട് കു​ത്തി​തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ​ത​ട​ക്കം നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി കൂ​ടി​യാ​ണ് ഇ​യാ​ളെ​ന്ന് പെോ​ലീ​സ് പ​റ​ഞ്ഞു. സ​ഹോ​ദ​ര​ങ്ങ​ളാ​യ സു​ബ്ബ​നാ​യ​ക്, ഗോ​പാ​ല​കൃ​ഷ്ണ എ​ന്നി​വ​ർ നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു.