സ്കൂ​ൾ വി​ക്കി പു​ര​സ്കാ​രം ത​ച്ച​ങ്ങാ​ട് ജി​എ​ച്ച്എ​സി​ന്
Monday, June 27, 2022 1:24 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ (കൈ​റ്റ്) ഏ​ർ​പ്പെ​ടു​ത്തി​യ സ്കൂ​ൾ വി​ക്കി പു​ര​സ്കാ​ര​ങ്ങ​ളി​ൽ ജി​ല്ലാ ത​ല​ത്തി​ൽ ത​ച്ച​ങ്ങാ​ട് ജി​എ​ച്ച്എ​സി​ന് ഒ​ന്നാം സ​മ്മാ​നം. ചെ​മ്മ​നാ​ട് വെ​സ്റ്റ് ജി​യു​പി​എ​സ്, കോ​ടോ​ത്ത് ഡോ.​അം​ബേ​ദ്ക​ർ ജി​എ​ച്ച്എ​സ്എ​സ് എ​ന്നീ സ്കൂ​ളു​ക​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ​ക്ക് യ​ഥാ​ക്ര​മം 25,000, 15,000, 10,000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡ് ല​ഭി​ക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ്കൂ​ളു​ക​ളെ​ക്കു​റി​ച്ചു​ള്ള ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ലാ​യ സ്കൂ​ൾ വി​ക്കി​യി​ലെ മി​ക​ച്ച പേ​ജു​ക​ൾ​ക്കാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. 15,000 സ്കൂ​ളു​ക​ളെ കോ​ർ​ത്തി​ണ​ക്കി കൈ​റ്റ് ത​യാ​റാ​ക്കി​യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യി​ലെ പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലെ ഏ​റ്റ​വും വ​ലി​യ ഡി​ജി​റ്റ​ൽ വി​വ​ര​ശേ​ഖ​ര​മാ​ണ് സ്കൂ​ൾ വി​ക്കി.
ഇ​ൻ​ഫോ ബോ​ക്സി​ന്‍റെ കൃ​ത്യ​ത, ചി​ത്ര​ങ്ങ​ൾ, ത​ന​തു പ്ര​വ​ർ​ത്ത​നം, ക്ല​ബു​ക​ൾ, വ​ഴി​കാ​ട്ടി, സ്കൂ​ൾ മാ​പ്പ് തു​ട​ങ്ങി​യ ഇ​രു​പ​ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​വാ​ർ​ഡു​ക​ൾ നി​ശ്ച​യി​ച്ച​ത്.