കാസര്‍ഗോഡ്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ അടങ്ങിയ പട്ടങ്ങളും ബലൂണുകളും പറത്തി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മൈതാനിയില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു.
ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ ക്രിക്കറ്റ്, ഹ്രസ്വ ചലച്ചിത്ര മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് നിര്‍വഹിച്ചു.
വെള്ളരിക്കുണ്ട്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസിന്റെയും സെന്റ് ജൂഡ്സ്, പരപ്പ, മാലോത്ത് കസബ സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും നേതൃത്വത്തില്‍ വിവിധ ടൗണുകള്‍ കേന്ദ്രീകരിച്ച് ലഹരിവിമുക്ത ബോധവത്കരണ പരിപാടികളും സമൂഹപ്രതിജ്ഞയും സംഘടിപ്പിച്ചു.
വെള്ളരിക്കുണ്ട് ടൗണില്‍ എസ്ഐ എം.പി വിജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൊന്നക്കാട്ട് എഎസ്ഐ വിനോദ്കുമാറും പരപ്പയില്‍ എസ്.സി.പി.ഒ പ്രിയേഷും നേതൃത്വം നല്കി. വാഹനങ്ങളില്‍ ലഹരിമുക്തി ബോധവത്കരണ സ്റ്റിക്കറുകള്‍ പതിച്ചു.
അധ്യാപകരായ ജിമ്മി, സുരേഷ്്, പിടിഎ പ്രതിനിധി സനോജ്, എസ്.സി.പി.ഒമാരായ സത്യപ്രകാശ്, റെജികുമാര്‍, ബിജു, പ്രമോദ്, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ അനൂപ്, ഷിജിത്ത് എന്നിവര്‍ സംബന്ധിച്ചു.
രാജപുരം: കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജപുരത്ത് സംഘടിപ്പിച്ച അന്തരാഷ്ട്ര ലഹരി വിരുദ്ധദിനാചരണം കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് ഉദ്ഘാടനം ചെയ്തു. കേരളീയ സമൂഹം വലിയ തോതില്‍ ലഹരിക്കടിമപ്പെടുന്നതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. പുതിയ മദ്യശാലകള്‍ തുറക്കാനുള്ള നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പ്രഭാകരന് കരിച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട തോമസ് രാജപുരത്തെയും സമ്പൂര്‍ണ ലഹരിവിരുദ്ധ വ്യക്തിത്വത്തിനുടമയായ സി.മുരളീധരനെയും ആദരിച്ചു. ജില്ലാ സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടില്‍, ട്രഷറര്‍ കുര്യന് തെക്കേകണ്ടത്തില്‍, സംസ്ഥാന സമിതി അംഗങ്ങളായ എം.ഭാസ്കരന് പരപ്പ, മാത്യു പനത്തടി, പാസ്റ്റര്‍ മാത്യു ഏബ്രഹാം, ജില്ലാ ഓര്‍ഗനൈസര്‍ ബേബി ചെട്ടിക്കാത്തോട്ടത്തില്, യൂണിറ്റ് പ്രസിഡന്റ് രാജു കപ്പലുമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.