ല​ഹ​രി​ക്കെ​തി​രേ പോ​ലീ​സി​ന്‍റെ ‘കൂ​ടെ​യു​ണ്ട്'
Monday, June 27, 2022 1:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ൽ ഹൊ​സ്ദു​ർ​ഗ് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 'കൂ​ടെ​യു​ണ്ട്' ല​ഹ​രി വി​രു​ദ്ധ സ​മൂ​ഹ പ്ര​തി​ജ്ഞ സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​യ ബ​സ്‌​സ്റ്റ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി.​സു​ജാ​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന മു​ഖ്യാ​തി​ഥി​യാ​യി. ഡി​വൈ​എ​സ്പി സി.​കെ.​സു​നി​ൽ​കു​മാ​ർ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു.
കൗ​ൺ​സി​ല​ർ​മാ​രാ​യ യു. ​കു​സു​മം, അ​ബ്ദു​ൾ റ​ഹ്മാ​ൻ, ജി​ല്ലാ പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​വി.​പ്ര​മോ​ദ്, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ പി. ​കെ.​രാ​മ​കൃ​ഷ്ണ​ൻ, കെ.​ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. എ​സ്ഐ കെ.​പി.​സ​തീ​ഷ് സ്വാ​ഗ​ത​വും ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ ര​ഞ്ജി​ത് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തെ​രു​വു​നാ​ട​കം, ഫ്ലാ​ഷ് മോ​ബ്, മാ​ജി​ക് ഷോ ​എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. ഹൊ​സ്ദു​ർ​ഗ് ജി​എ​ച്ച്എ​സ്എ​സ്, ദു​ർ​ഗ എ​ച്ച്എ​സ്എ​സ്, മ​ടി​ക്കൈ ജി​എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ, കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, ല​യ​ൺ​സ് ക്ല​ബ് ഹൊ​സ്ദു​ർ​ഗ്, മി​ഡ് ടൗ​ൺ റോ​ട്ട​റി ക്ല​ബ്, ല​യ​ൺ​സ് ക്ല​ബ് കാ​ഞ്ഞ​ങ്ങാ​ട്, വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി, ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ, പ്ര​സ് ഫോ​റം, ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ, ബ​സ് ഓ​ണേ‍​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഏ​ക​ദി​ന ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.