ഈ ​കു​ഴി​ക​ളെ​ങ്കി​ലും നി​ക​ത്തു​മോ...?
Monday, June 27, 2022 1:23 AM IST
രാ​ജ​പു​രം: സം​സ്ഥാ​ന പാ​ത​യി​ല്‍ പൂ​ടം​ക​ല്ല്-​ചി​റ​ങ്ക​ട​വ് ഭാ​ഗ​ത്തെ കു​ഴി​ക​ള്‍ ഈ ​മ​ഴ​ക്കാ​ലം ക​ഴി​യും​വ​രെ നി​ക​ത്താ​തെ കി​ട​ക്കു​ന്ന​ത് ക​ടു​ത്ത യാ​ത്രാ​ദു​രി​ത​ത്തി​നും അ​പ​ക​ട​ങ്ങ​ള്‍​ക്കും വ​ഴി​വ​യ്ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യി. ഏ​റെ​ക്കാ​ല​ത്തെ മു​റ​വി​ളി​ക​ള്‍​ക്കു ശേ​ഷം ഈ ​ഭാ​ഗ​ത്ത് സം​സ്ഥാ​ന​പാ​ത​യു​ടെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും മ​ഴ​ക്കാ​ലം ക​ഴി​യു​ന്ന​തി​നു​മു​മ്പ് പ്ര​വൃ​ത്തി​ക​ള്‍​ക്ക് വേ​ഗം​വ​യ്ക്കാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണ്. ചെ​റി​യ ക​ള്ളാ​ര്‍ വ​ള​വ്, മാ​ല​ക്ക​ല്ല്, ചെ​റു​പ​ന​ത്ത​ടി വ​ള​വ്, ചി​റ​ങ്ക​ട​വ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം റോ​ഡ് അ​ങ്ങി​ങ്ങ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കു​ഴി​ക​ളി​ല്‍ മ​ഴ​വെ​ള്ളം കെ​ട്ടി​നി​ല്ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. മ​ഴ​ക്കാ​ലം തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ വെ​ള്ളം​കെ​ട്ടി​നി​ന്ന് കു​ഴി​ക​ള്‍​ക്ക് ആ​ഴം​കൂ​ടി. കു​ഴി​ക​ള്‍ നി​ക​ത്താ​ന്‍ താ​ത്കാ​ലി​ക​മാ​യെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ചെ​യ്തി​ല്ലെ​ങ്കി​ല്‍ ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ റോ​ഡ് പേ​രി​നു മാ​ത്ര​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ന​വീ​ക​ര​ണ​പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ത​ന്നെ ഇ​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.