പാ​ല​ത്തിന് ആ​വ​ശ്യ​മാ​യ ന​വീ​ക​ര​ണം ന​ട​ത്ത​ണം
Monday, June 27, 2022 1:23 AM IST
പ​ര​പ്പ​ച്ചാ​ൽ പാ​ല​ത്തി​ൽ ഒ​രു ദി​വ​സം ത​ന്നെ ര​ണ്ട് അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​ത് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി നോ​ടൊ​പ്പം പാ​ല​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ ന​വീ​ക​ര​ണം ന​ട​ത്ത​ണം. പ​ര​പ്പ​ച്ചാ​ൽ പാ​ല​ത്തി​ന് 50 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്. വ​ള​വു​ക​ൾ നി​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് 100 മീ​റ്റ​ർ മു​ൻ​പ് എ​ങ്കി​ലും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ വെ​ക്കേ​ണ്ട​താ​ണ്. മ​ല​യോ​ര​ത്തെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള പാ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യ ഈ ​പാ​ലം ആ​വ​ശ്യ​മെ​ങ്കി​ൽ പൊ​ളി​ച്ച് പു​തി​യ​ത് ന​ല്ല​രീ​തി​യി​ൽ പ​റ​യ​ണം.

റോ​ഡ് ന​വീ​ക​ര​ണം ന​ട​ന്ന​പ്പോ​ൾ
മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​ട്ടി​ല്ല

റോ​ഡ് ന​വീ​ക​ര​ണം ന​ട​ന്ന​പ്പോ​ൾ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​ട്ടി​ല്ല. കാ​ല​പ്പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ന് ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ബ​ല​പ്പെ​ടു​ത്തു​ക​യും ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടി​ല്ല. റോ​ഡ് ന​വീ​ക​രി​ക്കു​മ്പോ​ൾ മെ​റ്റ​ൽ ഗാ​ർ​ഡു​ക​ൾ പാ​ല​ത്തി​നു​സ​മീ​പം സു​ര​ക്ഷ​യ്ക്ക് വേ​ണ്ടി ചെ​യ്യാ​റു​ണ്ട്. എ​ന്നാ​ൽ ഇ​വി​ടെ പാ​ല​ത്തി​നു സ​മീ​പം ഇ​തു ചെ​യ്തി​ട്ടി​ല്ല. കൈ​വ​രി​ക​ൾ ഒ​ക്കെ തീ​ർ​ത്തും ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​ഴ​ക്ക​മേ​റി​യ ഈ ​പാ​ലം പു​തു​ക്കി​പ്പ​ണി​തു ആ​ധു​നി​ക​വ​ത്ക​ര​ണം ഒ​പ്പം അ​ടി​യ​ന്ത​ര​മാ​യി മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ക​യും വേ​ണം.