നീ​ന്തി​പ്പ​ഠി​ച്ചോ​ളൂ; സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പി​ച്ചു മാ​ത്രം
Sunday, June 26, 2022 12:51 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഈ ​വ​ര്‍​ഷം ത​ന്നെ ഇ​ത് എ​ത്രാ​മ​ത്തെ അ​പ​ക​ട​മാ​ണെ​ന്ന ചോ​ദ്യ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ദി​നൂ​രി​ല്‍ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ച വാ​ര്‍​ത്ത അ​റി​ഞ്ഞ​യു​ട​ന്‍ ജി​ല്ല​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും മു​ഴ​ങ്ങി​ക്കേ​ട്ട​ത്.

ഫെ​ബ്രു​വ​രി 20 ന് ​ക​മ്പ​ല്ലൂ​ര്‍ ചെ​മ്മ​ര​ങ്ക​യം തൂ​ക്കു​പാ​ല​ത്തി​നു സ​മീ​പം തേ​ജ​സ്വി​നി പു​ഴ​യി​ല്‍ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ 18 കാ​ര​ന്‍ അ​നി​രു​ദ്ധ്. മാ​ര്‍​ച്ച് 26ന് ​ചെ​മ്പ​രി​ക്ക നൂ​മ്പി​ല്‍ പു​ഴ​ക്ക​ര​യി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ കാ​ലു​തെ​റ്റി വീ​ണ ആ​റു​വ​യ​സു​കാ​രി ഫാ​ത്തി​മ. മേ​യ് ര​ണ്ടി​ന് പ​യ​സ്വി​നി പു​ഴ​യി​ല്‍ കു​ണ്ടം​കു​ഴി​ക്കു സ​മീ​പം തോ​ണി​ക്ക​ട​വി​ല്‍ ഫോ​ട്ടോ​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പു​ഴ​യി​ല്‍ വീ​ണ യു​വ​ദ​മ്പ​തി​ക​ളാ​യ നി​തി​നും ദീ​ക്ഷി​ത​യും ഇ​വ​രെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട നി​തി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ന്‍ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി മ​നീ​ഷും. മേ​യ് 18 ന് ​പെ​രി​യ ചെ​ര്‍​ക്കാ​പ്പാ​റ​യി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി ന​ന്ദ​ഗോ​പ​നും ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി ദി​ല്‍​ജി​ത്തും. പ​ട്ടി​ക പൂ​ര്‍​ണ​മൊ​ന്നു​മ​ല്ല. ഒ​റ്റ​പ്പെ​ട്ട അ​പ​ക​ട​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ​പ്പെ​ട്ട് അ​ധി​ക​മൊ​ന്നും അ​റി​യ​പ്പെ​ടാ​തെ പോ​യ​വ​ര്‍ വേ​റെ​യു​മു​ണ്ടാ​കാം.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം സ്‌​കൂ​ള്‍ വി​ട്ടു മ​ട​ങ്ങു​മ്പോ​ള്‍ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം നീ​ന്താ​നി​റ​ങ്ങി ചെ​ളി​യി​ല്‍ താ​ഴ്ന്ന് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ഉ​ദി​നൂ​രി​ലെ പ​ത്താം​ക്ലാ​സു​കാ​ര​ന്‍ അ​ല​ന്‍ ബ​ര്‍​ണാ​ഡി​ന്‍റെ പേ​ര് ഈ ​പ​ട്ടി​ക​യി​ല്‍ അ​വ​സാ​ന​ത്തേ​താ​യി​രി​ക്ക​ട്ടെ എ​ന്ന് പ്രാ​ര്‍​ഥി​ക്കാ​നേ ക​ഴി​യൂ.

കു​ട്ടി​ക​ള്‍ നീ​ന്ത​ല്‍ പ​രി​ശീ​ലി​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ന്നെ മു​ന്‍​കൈ​യെ​ടു​ക്കു​ന്ന കാ​ല​മാ​ണ്. പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍​ത​ന്നെ നീ​ന്ത​ല​റി​യാ​വു​ന്ന​വ​ര്‍​ക്ക് ബോ​ണ​സ് മാ​ര്‍​ക്ക് ന​ല്‍​കു​ന്ന​തു​കൊ​ണ്ട് അ​തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സം​ഘ​ടി​പ്പി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും നെ​ട്ടോ​ട്ട​മോ​ടു​ന്ന​ത് പ​തി​വു കാ​ഴ്ച​യാ​ണ്. പ​ത്താം​ക്ലാ​സ് പ്രാ​യ​ത്തി​ലെ​ത്തി​യ കു​ട്ടി നീ​ന്തി​പ്പ​ഠി​ക്കാ​ന്‍ പോ​കു​മ്പോ​ള്‍ ര​ക്ഷി​താ​ക്ക​ള്‍ പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്ന​തി​ന് ഇ​തും ഒ​രു കാ​ര​ണ​മാ​ണ്.

പ​ക്ഷേ എ​ങ്ങ​നെ​യെ​ങ്കി​ലും നീ​ന്ത​ല്‍ പ​ഠി​ച്ചെ​ടു​ക്കാ​നു​ള്ള വ്യ​ഗ്ര​ത​യി​ലും സു​ര​ക്ഷി​ത​ത്വം നോ​ക്കാ​തെ​യു​ള്ള ക​ളി​ക​ള്‍​ക്കി​ട​യി​ലും ഇ​ങ്ങ​നെ അ​കാ​ല​ത്തി​ല്‍ കൊ​ഴി​ഞ്ഞു​പോ​കാ​നു​ള്ള​താ​ണോ ന​മ്മു​ടെ കു​ട്ടി​ക​ളു​ടെ ജീ​വ​ന്‍? ര​ക്ഷി​താ​ക്ക​ള്‍​ക്കൊ​പ്പം അ​ത്യാ​വ​ശ്യം കാ​ര്യ​ബോ​ധ​മു​ള്ള പ്രാ​യ​ത്തി​ലെ​ത്തി​യ കു​ട്ടി​ക​ളും ചി​ന്തി​ക്കേ​ണ്ട വി​ഷ​യ​മാ​ണ്. വേ​ന​ലി​ല്‍ ചെ​ളി​യും പാ​യ​ലും അ​ടി​ഞ്ഞ് വൃ​ത്തി​യാ​ക്കാ​തെ കി​ട​ക്കു​ന്ന കു​ള​ങ്ങ​ളി​ല്‍ മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം നി​റ​ഞ്ഞ് നീ​ന്താ​നി​റ​ങ്ങു​മ്പോ​ള്‍ അ​ടി​ത്ത​ട്ടി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​ക്കി​ട​ക്കു​ന്ന ചെ​ളി അ​പ​ക​ട​സാ​ധ്യ​ത​യാ​കു​മെ​ന്ന് മു​ന്‍​കൂ​ട്ടി കാ​ണാ​ന്‍ സ​മീ​പ​വാ​സി​ക​ള്‍​ക്കും ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധി​കൃ​ത​ര്‍​ക്കു​മെ​ങ്കി​ലും ക​ഴി​യ​ണം. അ​തു​പോ​ലെ നാ​ട്ടു​കു​ള​ങ്ങ​ളി​ലെ​യും പു​ഴ​ക​ളി​ലെ​യും ഓ​രോ ഭാ​ഗ​ങ്ങ​ളി​ലെ​യും ആ​ഴ​വും അ​പ​ക​ട​സാ​ധ്യ​ത​യും. ഇ​തെ​ല്ലാം നീ​ന്താ​നെ​ത്തു​ന്ന കു​ട്ടി​ക​ള്‍​ക്കും സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത​വ​ര്‍​ക്കും പ​റ​ഞ്ഞു​കൊ​ടു​ക്കാ​നു​ള്ള സം​വി​ധാ​ന​മെ​ങ്കി​ലും ഉ​ണ്ടാ​ക​ണം.

ജി​ല്ല​യു​ടെ നീ​ന്ത​ല്‍ ഗ്രാ​മ​മാ​യ പാ​ലാ​വ​യ​ല്‍ പോ​ലു​ള്ള ഇ​ട​ങ്ങ​ളി​ല്‍ വി​ദ​ഗ്ധ പ​രി​ശീ​ല​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മി​ക​ച്ച സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് കാ​ലാ​കാ​ല​ങ്ങ​ളാ​യി പു​തു​ത​ല​മു​റ​ക​ളെ നീ​ന്ത​ല്‍ പ​ഠി​പ്പി​ക്കു​ന്ന​ത്. മ​റ്റി​ട​ങ്ങ​ളി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ക്ല​ബ്ബു​ക​ള്‍​ക്കും സ്‌​കൂ​ളു​ക​ള്‍​ക്കും ഈ ​മാ​തൃ​ക പി​ന്തു​ട​രാ​ന്‍ ക​ഴി​യ​ണം. വെ​ള്ള​ത്തി​ലി​ട്ടാ​ല്‍ എ​ങ്ങ​നെ​യെ​ങ്കി​ലും നീ​ന്ത​ല്‍ പ​ഠി​ച്ചോ​ളു​മെ​ന്ന അ​മി​ത വി​ശ്വാ​സ​ത്തി​ന്‍റെ പ​രീ​ക്ഷ​ണ​വ​സ്തു​ക്ക​ളാ​കേ​ണ്ട​വ​ര​ല്ല ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ള്‍. സ്‌​കൂ​ളു​ക​ളി​ലും മ​റ്റും കൃ​ത്രി​മ നീ​ന്ത​ല്‍ കു​ള​ങ്ങ​ളൊ​രു​ക്കി അ​വി​ടെ ന​ന്നാ​യി നീ​ന്തി പ​ഠി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ അ​വ​രെ ചു​ഴി​യും ചെ​ളി​യു​മു​ള്ള നാ​ട​ന്‍ കു​ള​ങ്ങ​ളി​ലേ​ക്കും ഒ​ഴു​ക്കു​ള്ള പു​ഴ​യി​ലേ​ക്കും ഇ​റ​ക്കി​വി​ടാ​വൂ.

പു​റ​മേ​യ്ക്ക് കാ​ണു​ന്ന ശാ​ന്ത​ത​യും സൗ​ന്ദ​ര്യ​വു​മാ​കി​ല്ല ആ​രെ​യും നി​ല​തെ​റ്റി​ച്ച്‌ വീ​ഴ്ത്തു​ന്ന വെ​ള്ള​ത്തി​നു​ള്ള​തെ​ന്ന പാ​ഠ​വും നാം ​ഉ​ള്‍​ക്കൊ​ണ്ടേ മ​തി​യാ​കൂ. കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യും സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചും ഒ​ഴു​ക്കി​ല്‍ പെ​ട്ടു​പോ​യ​വ​രു​ടെ ക​ഥ​ക​ള്‍ ന​മു​ക്ക് പ​റ​ഞ്ഞു​ത​രു​ന്ന​ത് ആ ​പാ​ഠ​മാ​ണ്. നീ​ന്ത​ല​റി​യാ​ത്ത​വ​ര്‍ യു​വ​ത്വ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ല്‍ വെ​ള്ള​ത്തി​ലി​റ​ങ്ങാ​ന്‍ ശ്ര​മി​ച്ച​താ​ണ് ര​ണ്ടു ദു​ര​ന്ത​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ച​ത്.

ഇ​നി​യെ​ങ്കി​ലും ജ​ലാ​ശ​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ക​ര്‍​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​തോ​ടൊ​പ്പം കു​ട്ടി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യി നീ​ന്തി​പ്പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ പ്രാ​ര്‍​ഥ​ന. അ​തോ​ടൊ​പ്പം ഏ​റെ വി​ല​പ്പെ​ട്ട സ്വ​ന്തം ജീ​വ​ന്‍റെ കാ​ര്യ​ത്തി​ല്‍ ഒ​ര​ല്പം കൂ​ടി ജാ​ഗ്ര​ത ന​മ്മു​ടെ കു​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും ഉ​ണ്ടാ​ക​ണ​മെ​ന്നും.