ബ​ളാ​ല്‍-അ​രീ​ക്ക​ര റോ​ഡ് അ​രി​കി​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ല്‍
Sunday, June 26, 2022 12:51 AM IST
ബ​ളാ​ല്‍: ബ​ളാ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്തു​കൂ​ടി പോ​കു​ന്ന ബ​ളാ​ല്‍ - അ​രി​ക്ക​ര റോ​ഡ് അ​രി​കി​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് ജ​ല​സേ​ച​ന പൈ​പ്പ് ഇ​ടു​ന്ന​തി​നാ​യി കു​ഴി​യെ​ടു​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് 15 അ​ടി​യോ​ളം ആ​ഴ​മു​ള്ള ഗ​ര്‍​ത്തം രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന വീ​തി കു​റ​ഞ്ഞ റോ​ഡി​ല്‍ ഇ​ത് അ​പ​ക​ട​സാ​ധ്യ​ത വി​ളി​ച്ചു​വ​രു​ത്തു​ന്ന​താ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ലു​ള്ള റോ​ഡാ​യ​തി​നാ​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തി​നും സാ​ധി​ക്കു​ന്നി​ല്ല. ഈ ​ഭാ​ഗ​ത്തെ​ങ്കി​ലും അ​ടി​യ​ന്ത​ര​മാ​യി പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മി​ച്ച് അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.