ഇ​ന്ന് ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​നം! ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ളി​ലെ മു​ന്‍​നി​ര​ക്കാ​ര​ന് അം​ഗീ​കാ​രം
Sunday, June 26, 2022 12:51 AM IST
സ്വന്തം ലേഖകൻ
ഭീ​മ​ന​ടി: എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എ​ന്ന ത​സ്തി​ക എ​ന്‍. ജി. ​ര​ഘു​നാ​ഥ​ന് വെ​റു​മൊ​രു ജോ​ലി​യ​ല്ല. ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ങ്ങ​ള്‍​ക്കും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും വേ​ണ്ടി അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ജീ​വി​തം ത​ന്നെ മാ​റ്റി​വ​ച്ച വ്യ​ക്തി​യാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍. പ​ത്തോ നൂ​റോ അ​ല്ല, 1500 ല​ധി​കം ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്‌​കൂ​ള്‍- കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​മാ​യി എ​ടു​ത്തി​ട്ടു​ള്ള​ത്. ഈ ​വ​ര്‍​ഷ​ത്തെ ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ന്‍റി നാ​ര്‍​ക്കോ​ട്ട് ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ സി​ല്‍​വ​ര്‍ ജൂ​ബി​ലി ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് അ​വാ​ര്‍​ഡ് ര​ഘു​നാ​ഥ​നെ തേ​ടി​യെ​ത്തി​യ​ത് അ​ര്‍​ഹ​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​വു​മാ​യി.

മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​മു​ള്‍​പ്പെ​ടെ​യു​ള്ള വി​പ​ത്തു​ക​ള്‍​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ലെ മു​ന്ന​ണി​പ്പോ​രാ​ളി​യാ​യ ര​ഘു​നാ​ഥ​ന്‍ ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി വി​വി​ധ ത​ര​ത്തി​ലു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്നു​ണ്ട്.

ല​ഹ​രി വി​പ​ത്തി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച​ക​ളാ​യി നി​ര​വ​ധി പ്ര​ദ​ര്‍​ശ​ന സ്റ്റാ​ളു​ക​ളൊ​രു​ക്കി​യും ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ല്‍ ജൂ​ണ്‍ വ​രെ 150 ദി​ന​ങ്ങ​ളി​ലാ​യി 150 ല​ധി​കം ക്ലാ​സു​ക​ള്‍ ഓ​ണ്‍​ലൈ​നാ​യും ഓ​ഫ് ലൈ​നാ​യും ന​ട​ത്തി ത​ന്‍റെ വി​ശ്ര​മ​മി​ല്ലാ​ത്ത പോ​രാ​ട്ട​വീ​ര്യം വീ​ണ്ടും തെ​ളി​യി​ച്ചി​രു​ന്നു.ഇ​തി​നി​ട​യി​ല്‍ ജ​നു​വ​രി​യി​ല്‍ മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി അ​ച്ച​ടി​ച്ച ക്ഷ​ണ​ക്ക​ത്തി​ല്‍ പോ​ലും ല​ഹ​രി വ​സ്തു​ക്ക​ളോ​ടു​ള്ള ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ന്‍ മ​റ​ന്നി​ല്ല. കോ​വി​ഡി​നെ​തി​രെ ഒ​രു​മി​ക്കാ​ന്‍ "ബി ​ദ വാ​രി​യ​ര്‍, ഫൈ​റ്റ് ടു​ഗ​ദ​ര്‍' എ​ന്ന വാ​ച​ക​വും വി​മു​ക്തി ല​ഹ​രി​വ​ര്‍​ജ​ന മി​ഷ​ന്‍റെ എം​ബ്‌​ള​വും ഒ​പ്പം "സ്‌​നേ​ഹ​മാ​ണ് ല​ഹ​രി, ജീ​വി​ത​മാ​ണ് ല​ഹ​രി' എ​ന്ന സ​ന്ദേ​ശ​വു​മാ​ണ് മ​ക​ള്‍ അ​പ​ര്‍​ണ​യു​ടെ ക​ല്യാ​ണ​ക്ക​ത്തി​ല്‍ കു​റി​ച്ച​ത്. ഭാ​ര്യ സു​നി​ത​യും മ​ക​ന്‍ എം​എ​സ്ഡ​ബ്ല്യു വി​ദ്യാ​ര്‍​ഥി​യാ​യ അ​ര്‍​ജു​നും നി​റ​ഞ്ഞ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്.

പ​ര​സ്പ​ര​വി​ശ്വാ​സ​വും സൗ​ഹാ​ര്‍​ദ​വും വ​ള​ര്‍​ത്തി സ്‌​നേ​ഹ​ബ​ന്ധ​ങ്ങ​ളെ ദൃ​ഢ​മാ​ക്കു​ന്ന​തി​നും അ​സ​ഹി​ഷ്ണു​ത വ​ള​ര്‍​ത്തു​ക​യും നി​രാ​ശ​രാ​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ട​പെ​ട​ലു​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​ണ് ര​ഘു​നാ​ഥ​ന്‍ പു​തു​ത​ല​മു​റ​യെ പ​റ​ഞ്ഞു പ​ഠി​പ്പി​ക്കു​ന്ന​ത്. കു​ടും​ബ​ബ​ന്ധ​ങ്ങ​ള്‍​ക്കി​ട​യി​ലെ അ​സ്വ​സ്ഥ​ത​ക​ളാ​ണ് കു​ട്ടി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് ഇ​ട​യാ​കു​ന്ന​തെ​ന്നും മ​ക്ക​ളെ അ​റി​ഞ്ഞും ര​ക്ഷി​താ​ക്ക​ളെ അ​റി​ഞ്ഞും ജീ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഈ ​കാ​ല​ത്തി​നാ​വ​ശ്യ​മെ​ന്നും ര​ഘു​നാ​ഥ​ന്‍ പ​റ​യു​ന്നു.

പ​ര​സ്പ​ര സ്‌​നേ​ഹ​വും വി​ശ്വാ​സ​വു​മു​ള​ളി​ട​ത്ത് യാ​തൊ​രു​വി​ധ ല​ഹ​രി പ​ദാ​ര്‍​ഥ​ങ്ങ​ളും സ്ഥാ​നം പി​ടി​ക്കി​ല്ലെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഭ​വ​സാ​ക്ഷ്യം. സ്വ​ന്തം മ​ക്ക​ള്‍​ക്കെ​ങ്കി​ലും മാ​തൃ​ക​യാ​കാ​ന്‍ ക​ഴി​യു​ന്ന ര​ക്ഷി​താ​ക്ക​ളാ​കാ​ന്‍ മു​തി​ര്‍​ന്ന​വ​ര്‍​ക്ക് ക​ഴി​യ​ണം. സി​നി​മ​ക​ള്‍​ക്കും സാ​ഹി​ത്യ​ത്തി​നും ക​ലാ​മൂ​ല്യ​ങ്ങ​ള്‍​ക്കൊ​പ്പം മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളും ന​ല്ല സ​ന്ദേ​ശ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് കൗ​ണ്‍​സ​ലിം​ഗി​നും ല​ഹ​രി​മു​ക്തി ചി​കി​ത്സ​യ്ക്കു​മു​ള്ള സ​ഹാ​യ​ങ്ങ​ള്‍ ന​ല്കു​ന്ന​തി​ലും മു​ന്‍​പ​ന്തി​യി​ലാ​ണ്.