എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍: വി​ത​ര​ണം ചെ​യ്ത​ത് 70.31 കോ​ടി രൂ​പ
Sunday, June 26, 2022 12:50 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സ്പെ​ഷ്യ​ല്‍ സെ​ല്‍ വ​ഴി ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ഇ​തു​വ​രെ 70.31 കോ​ടി രൂ​പ ധ​ന​സ​ഹാ​യം ന​ല്‍​കി​യ​താ​യി ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി അ​റി​യി​ച്ചു. ആ​കെ 1808 പേ​ര്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കി. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച 200 കോ​ടി രൂ​പ​യാ​ണ് അ​പേ​ക്ഷ​ക​ര്‍​ക്ക് അ​ര്‍​ഹ​താ​നു​സ​ര​ണം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.