20375 പാ​ക്ക​റ്റ് പാ​ന്‍ മ​സാ​ല പി​ടി​കൂ​ടി
Sunday, June 26, 2022 12:50 AM IST
കാ​സ​ര്‍​ഗോ​ഡ്: കു​ന്താ​പു​ര​ത്ത് നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന 20375 പാ​ക്ക​റ്റ് പാ​ന്‍ മ​സാ​ല ബ​സി​ല്‍ നി​ന്നും പി​ടി​കൂ​ടി. ആ​ലം​പാ​ടി​യി​ലെ മു​ഹ​മ്മ​ദി​ന്റെ മ​ക​ന്‍ ഗ​ഫൂ​റി (38) നെ ​അ​റ​സ്റ്റ് ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്‌​സേ​ന​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ടൗ​ണ്‍ സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ജി​ത്കു​മാ​റി​ന്റെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് എ​സ്‌​ഐ ച​ന്ദ്ര​ന്‍, എ​എ​സ്‌​ഐ​മാ​രാ​യ അ​ര​വി​ന്ദ​ന്‍, ര​മേ​ശ​ന്‍, സി​പി​ഒ​മാ​രാ​യ ജെ​യിം​സ്, അ​ഭി​ലാ​ഷ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.