സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്ത്: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണം - ആ​ര്‍​എ​സ്പി
Sunday, June 26, 2022 12:50 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് ഹൈ​ക്കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് ആ​ര്‍​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ര്‍​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് മു​ന്നി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌

ക​രി​വെ​ള്ളൂ​ര്‍ വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ.​സാ​ലു, കൂ​ക്ക​ള്‍ ബാ​ല​കൃ​ഷ്ണ​ന്‍, വി​ജ​യ​ന്‍ ബി​രി​ക്കു​ളം, രാ​ജേ​ഷ്, സോ​മ​ന്‍, മാ​ത്യു ക​ള​ത്തൂ​ര്‍, റി​ജോ, ജി​ബി​ന്‍, ശ്യാം ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.