"അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം​മാ​റ്റ പ​ട്ടി​ക​യി​ല്‍ വ്യാ​പ​ക​മാ​യി തെ​റ്റു​ക​ള്‍'
Sunday, June 26, 2022 12:50 AM IST
കാ​സ​ര്‍​ഗോ​ഡ്: പ്രൈ​മ​റി, ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം​മാ​റ്റ​പ്പ​ട്ടി​ക​യി​ല്‍ വ്യാ​പ​ക​മാ​യി തെ​റ്റു​ക​ള്‍ ക​ട​ന്നു​കൂ​ടു​ന്ന​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് എ​കെ​എ​സ്ടി​യു. പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച് ആ​ക്ഷേ​പ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ര​ണ്ട് ദി​വ​സം സ​മ​യം ന​ല്‍​കി പു​തി​യ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ ആ​ദ്യം ല​ഭി​ച്ച പ​ല​രും പു​റ​ത്താ​യ നി​ല​യാ​ണ്. ഓ​ണ്‍​ലൈ​ന്‍ സ്ഥ​ലം മാ​റ്റ​ത്തി​ല്‍ ഇ​ത്ര​യും വ്യാ​പ​ക​മാ​യ രീ​തി​യി​ല്‍ തെ​റ്റു​ക​ള്‍ ക​ട​ന്നു​കൂ​ടു​ന്ന​ത് പ​ല​രി​ലും സം​ശ​യം ജ​നി​പ്പി​ക്കാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം​മാ​റ്റം തീ​ര്‍​ത്തും സു​താ​ര്യ​മാ​യ നി​ല​യി​ല്‍ ന​ട​ത്ത​ണ​മെ​ന്ന് എ​കെ​എ​സ്ടി​യു ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ന​യ​ന്‍ ക​ല്ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പ​ത്മ​നാ​ഭ​ന്‍, സു​നി​ല്‍ കു​മാ​ര്‍ ക​രി​ച്ചേ​രി, എം.​ടി.​രാ​ജീ​വ​ന്‍, ടി.​എ അ​ജ​യ​കു​മാ​ര്‍, രാ​ജേ​ഷ് ഓ​ള്‍​ന​ടി​യ​ന്‍, എ.​സ​ജ​യ​ന്‍, കെ.​താ​ജു​ദ്ദീ​ന്‍, കെ.​വി​നോ​ദ് കു​മാ​ര്‍, പി.​രാ​ജ​ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.