ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ശ​വ​പ്പെ​ട്ടി​യി​ൽ ആ​ണി​യ​ടി​ക്കു​ന്ന​തി​നു തു​ല്യം: എ​എ​ച്ച്എ​സ്ടി​എ
Saturday, June 25, 2022 1:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ശ​വ​പ്പെ​ട്ടി​ക്ക് ആ​ണി അ​ടി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നും ല​യ​ന​ത്തി​ലൂ​ടെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല ഇ​ല്ലാ​താ​കു​ന്ന​തോ​ടെ പൊ​തു​വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര ത​ക​ർ​ച്ച​യു​ണ്ടാ​കു​മെ​ന്നും എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ​ക​മ്മി​റ്റി നേ​തൃ​പ​രി​ശീ​ല​ന ശി​ല്പ​ശാ​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​ഞ്ഞ​ങ്ങാ​ട് എ​മി​റേ​റ്റ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ൽ മാ​ത്യൂ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​വി.​മ​നോ​ജ് ക്ലാ​സെ​ടു​ത്തു. ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ പ്ര​വീ​ൺ​കു​മാ​ർ, പി.​വി.​ടി.​രാ​ജീ​വ്, സു​ബി​ൻ ജോ​സ്, വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ പ്രേ​മ​ല​ത, ക​ൺ​വീ​ന​ർ ശ്രീ​ജ, ജി​ല്ല ട്ര​ഷ​റ​ർ ബാ​ല​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷി​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ, രാ​ജേ​ന്ദ്ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ജേ​ന്ദ്ര​ൻ, സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.