ഭൂ​മി​പ്ര​ശ്‌​നം തീ​രു​ന്നു; 16 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം അ​ത്തി​യ​ടു​ക്ക​ത്ത് ആ​ശ്വാ​സം തെ​ളി​യു​ന്നു
Saturday, June 25, 2022 1:19 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട സ​മ​ര​പോ​രാ​ട്ട​ങ്ങ​ള്‍​ക്കും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ള്‍​ക്കും ശേ​ഷം അ​ത്തി​യ​ടു​ക്ക​ത്തെ ഭൂ​മി​പ്ര​ശ്‌​നം ശു​ഭാ​ന്ത്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. റീ​സ​ര്‍​വേ ന​മ്പ​ര്‍ 201/1 ലെ ​പ​തി​നെ​ട്ടോ​ളം കൈ​വ​ശ​ക്കാ​രു​ടെ പ​ക്ക​ല്‍​നി​ന്നും വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ നി​കു​തി സ്വീ​ക​രി​ച്ചു​തു​ട​ങ്ങി. ക​ര്‍​ഷ​ക​ര്‍​ക്ക​നു​കൂ​ല​മാ​യി ല​ഭി​ച്ച കോ​ട​തി​വി​ധി​ക​ളി​ല്‍ അ​പ്പീ​ലി​ന് പോ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം.
2006 ലാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി ക​ര്‍​ഷ​ക​ര്‍ കൈ​വ​ശം​വച്ചു​പോ​ന്ന ഭൂ​മി നി​ക്ഷി​പ്ത വ​ന​ഭൂ​മി​യി​ല്‍ പെ​ടു​ത്തി കൈ​വ​ശ​ക്കാ​രെ കു​ടി​യി​റ​ക്കു​ന്ന​തി​നു​ള്ള നീ​ക്കം തു​ട​ങ്ങി​യ​ത്. ക​ര്‍​ഷ​ക​രു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നും സ​മ​ര​പ​രി​പാ​ടി​ക​ള്‍​ക്കും ഇ​ട​യി​ലും 2012 ല്‍ ​കു​ടി​യി​റ​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. തു​ട​ര്‍​ന്ന് ക​ര്‍​ഷ​ക​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ചെ​ന്ന് സ്‌​റ്റേ വാ​ങ്ങു​ക​യാ​യി​രു​ന്നു.
2017 ല്‍ ​ഹൈ​ക്കോ​ട​തി ഈ ​കേ​സു​ക​ള്‍ കോ​ഴി​ക്കോ​ട് വ​നം​വ​കു​പ്പ് ട്രി​ബ്യൂ​ണ​ലി​ന് കൈ​മാ​റി. ട്രി​ബ്യൂ​ണ​ലി​നു കീ​ഴി​ല്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ ക​മ്മീ​ഷ​നു​ക​ളു​ടെ​യെ​ല്ലാം റി​പ്പോ​ര്‍​ട്ടു​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക​നു​കൂ​ല​മാ​യി​രു​ന്നു. ഇ​തോ​ടെ 2019-20 കാ​ല​ത്ത് 18 കേ​സു​ക​ളി​ലും ക​ര്‍​ഷ​ക​ര്‍​ക്ക​നു​കൂ​ല​മാ​യി വി​ധി​യു​ണ്ടാ​യി. തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി​യി​ലെ ഗ​വ. പ്ലീ​ഡ​ര്‍ അ​ഡ്വ.​നാ​ഗ​രാ​ജ് നാ​രാ​യ​ണ​ന്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് അ​പ്പീ​ല്‍ സാ​ധ്യ​ത​യി​ല്ലെ​ന്ന് സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​തോ​ടെ​യാ​ണ് പ്ര​ശ്‌​നം കെ​ട്ട​ട​ങ്ങി​യ​ത്.
സ​മ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍​ഡ ക​ര്‍​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കു​വേ​ണ്ടി നി​ല​കൊ​ണ്ട് വാ​ര്‍​ത്ത​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ദീ​പി​ക​യ്ക്കും ഇ​ത് അ​ഭി​മാ​ന​നി​മി​ഷ​മാ​ണ്.
2006 ല്‍ ​വ​ന​ഭൂ​മി​യാ​യി നോ​ട്ടി​ഫൈ ചെ​യ്ത സ്ഥ​ലം ട്രി​ബ്യൂ​ണ​ല്‍ വി​ധി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡീ​നോ​ട്ടി​ഫൈ ചെ​യ്യു​ക എ​ന്ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്ര​മ​മാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്. ഇ​തും അ​ധി​കം താ​മ​സി​യാ​തെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​വി​ടെ​യു​ള്ള ഏ​ഴ് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ​യും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​വ​രു​ടെ​യും ഭൂ​മി​യു​ടെ കാ​ര്യ​ത്തി​ലും ഉ​ചി​ത​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്.