ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ 21ന്
Saturday, June 25, 2022 1:19 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്തെ ന​ഗ​ര​സ​ഭ, പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ 21 ന് ​ന​ട​ക്കും. ജി​ല്ല​യി​ൽ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ സ്ത്രീ ​സം​വ​ര​ണ വാ​ർ​ഡാ​യ തോ​യ​മ്മ​ൽ (വാ​ർ​ഡ് ന​ന്പ​ർ 11), ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ 14ാം വാ​ർ​ഡ് പ​ട്ടാ​ജെ, പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ സ്ത്രീ ​സം​വ​ര​ണ വാ​ർ​ഡാ​യ പ​ള്ളി​പ്പു​ഴ (വാ​ർ​ഡ് ന​ന്പ​ർ 19), കു​ന്പ​ള പ​ഞ്ചാ​യ​ത്തി​ലെ 14ാം വാ​ർ​ഡ് പെ​ർ​വാ​ഡ്, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡ് ആ​ട​കം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം ജൂ​ലൈ ര​ണ്ട്. സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ ആ​റ്. ജൂ​ലൈ 21നു ​രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. 22ന് ​വോ​ട്ടെ​ണ്ണ​ൽ ന​ട​ത്തും.