നാ​ട്ടി കാ​ർ​ഷി​ക മ​ഹോ​ത്സ​വം
Saturday, June 25, 2022 1:19 AM IST
കാ​സ​ർ​ഗോ​ഡ്: പ​ള്ളി​ക്ക​ര പു​ല​രി അ​ര​വ​ത്ത് കൂ​ട്ടാ​യ്മ അ​ഞ്ചാ​മ​ത്തെ നാ​ട്ടി കാ​ർ​ഷി​ക മ​ഹോ​ത്സ​വം നാ​ളെ ന​ട​ക്കും. ത​ന​ത് കാ​ർ​ഷി​ക ജൈ​വ വൈ ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഈ ​വ​ർ​ഷം മു​ത​ൽ പു​ല​രി വി​ത്താ​ൾ പു​ര​സ്ക്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
10,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശം​സാ​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.​വി​ത്താ​ൾ ജ​ന്തു ജ​നു​സ് പു​ര​സ്കാ​രം അ​മ്പ​ല​ത്ത​റ​യി​ൽ ക​പി​ല ഗോ​ശാ​ല ന​ട​ത്തു​ന്ന പി.​കെ.​ലാ​ലി​നും സ​സ്യ​ജ​നു​സ് പു​ര​സ്കാ​രം നെ​ട്ട​ണി​ഗെ സ്വ​ദേ​ശി നെ​ൽ വി​ത്തു സം​ര​ക്ഷ​ക​നാ​യ സ​ത്യ​നാ​രാ​യ​ണ ബ​ലേ​രി​ക്കും ന​ൽ​കും.
നാ​ട്ടി​യോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​ശ്രീ ച​ക്ക മ​ഹോ​ത്സ​വം സം​ഘ ടി​പ്പി​ക്കു​ന്നു​ണ്ട്. ദേ​ശീ​യ ഔ​ഷ​ധ സ​സ്യ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ ത്തി​ൽ പു​ല​രി ചെ​യ്യു​ന്ന ഔ​ഷ ധ ​സ​സ്യ പ്രോ​ജ​ക്ടി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ന്നേ ദി​വ​സം ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് കാ​ർ​ഷി​ക ക​മ്പ​ളം ബേ​ക്ക​ൽ ഡി​വൈ​എ​സ്പി സി.​കെ.​സു​നി​ൽ കു​മാ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.
തു​ട​ർ​ന്ന് ച​ളി​ക്ക​ണ്ട​ത്തി​ൽ വ​ടം​വ​ലി,വോ​ളി​ബോ​ൾ,ഷ​ട്ടി​ൽ റി​ലേ തു​ട​ങ്ങി​യ വി​വി​ധ കാ​യി ക ​മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ഉ​ച്ച​യ്ക്കു 12നു ​നാ​ട്ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര ത്തി​ല​ധി​കം കു​ട്ടി​ക​ൾ നാ​ട്ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​വും. തു​ട​ർ​ന്ന് എ​ല്ലാ​വ​രും ചേ​ർ​ന്ന് വി​വി​ധ ക​ണ്ട​ങ്ങ​ളി​ൽ ഞാ​റു ന​ടും.
ഉ​ച്ച​യ്ക്ക് നാ​ട​ൻ കു​ത്ത​രി ക​ഞ്ഞി​യും 111 ത​രം ച​മ്മ​ന്തി​യും അ​ട​ങ്ങു​ന്ന ഉ​ച്ച​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കു​മാ​ര​ൻ, എ.​കെ.​ജ​യ​പ്ര​കാ​ശ്, എ​ൻ.​ബി.​ജ​യ​കൃ​ഷ്ണ​ൻ, കെ.​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.