ക​ർ​ഷ​ക​ര​ക്ഷാ​സ​മി​തി മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധ​മി​ര​ന്പി
Saturday, June 25, 2022 1:19 AM IST
കാ​സ​ർ​ഗോ​ഡ്: ഉ​ഡു​പ്പി -കാ​സ​ർ​ഗോ​ഡ് ട്രാ​ൻ​സ്‌​മി​ഷ​ൻ ലി​മി​റ്റ​ഡ് (യു​കെ​ടി​എ​ൽ) ക​ർ​ഷ​ക ര​ക്ഷാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 400 കെ​വി ഇ​ല​ക്ട്രി​ക് ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന ജി​ല്ല​യി​ലെ കാ​ട്ടു​കു​ക്കെ മു​ത​ൽ ക​രി​ന്ത​ളം വ​രെ​യു​ള്ള നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ അ​ണി​ചേ​ർ​ന്ന ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധ​മി​ര​ന്പി. സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തി ചെ​യ്യേ​ണ്ട പ​ദ്ധ​തി​യെ കു​ത്ത​ക ക​മ്പ​നി​ക​ൾ ത​ന്ത്ര​പൂ​ർ​വം പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​രെ വ​ഞ്ചി​ച്ചു​കൊ​ണ്ട് ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​നും ക​ർ​ഷ​ക​ര​ക്ഷാ​സ​മി​തി ചെ​യ​ർ​മാ​നു​മാ​യ ഷി​നോ​ജ് ചാ​ക്കോ ആ​വ​ശ്യ​പെ​ട്ടു.

അ​ർ​ഹ​മാ​യ പ്ര​തി​ഫ​ലം കൊ​ടു​ത്ത് കൊ​ണ്ട് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം അ​ധി​കൃ​ത​ർ മ​ന​പൂ​ർ​വം മ​റ​ന്നു​പോ​കു​ന്നു. ദേ​ശീ​യ​പാ​ത വ​ന്ന​പ്പോ​ൾ അ​ർ​ഹ​മാ​യ പ്ര​തി​ഫ​ലം കൊ​ടു​ത്ത​തു​പോ​ലെ ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും കൊ​ച്ചി ഇ​ട​മ​ൺ പാ​ത​യി​ൽ 1020 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ് അ​നു​വ​ദി​ച്ച​ത് പോ​ലെ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലും ന​ഷ്ട​പെ​ടു​ന്ന​വ​ർ​ക്കു​വേ​ണ്ടി പാ​ക്കേ​ജ് അ​നു​വ​ദി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണം. ന​ഷ്ട​പെ​ട്ട സ്ഥ​ല​ത്തി​ന്‍റെ മാ​ർ​ക്ക​റ്റ് വി​ല ന​ൽ​കാ​തെ ക​ർ​ഷ​ക​രെ വ​ഴി​യാ​ധാ​ര​മാ​ക്കാ​ൻ ആ​രെ​ങ്കി​ലും ശ്ര​മി​ച്ചാ​ൽ ക​ർ​ഷ​ക​ർ സ്വ​ന്തം ജീ​വ​ൻ കൊ​ടു​ത്തും നേ​രി​ടും. ജി​ല്ലാ ക​ൺ​വീ​ന​ർ നാ​രാ​യ​ണ​ൻ​കു​ട്ടി മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​വ​ഹി​ച്ചു. ഡോ. ​ജോ​യ് ജോ​സ​ഫ്, ബാ​ല​ച​ന്ദ്ര​ൻ കാ​ലി​ച്ചാ​ന​ടു​ക്കം, പ്ര​ഭാ​ക​ര​ൻ നാ​യ​ർ ക​ത്തു​ണ്ടി, ബെ​ന്നി പാ​ല​മാ​റ്റം, ജോ​ബി​ൻ മു​ള്ളേ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ സ​ത്യ​നാ​ഥ​ൻ അ​ട്ടേ​ങ്ങാ​നം, ഭാ​സി അ​ട്ടേ​ങ്ങാ​നം, ട്ര​ഷ​റ​ർ സ​ത്യ​നാ​ഥ്‌ അ​ട്ടേ​ങ്ങാ​നം,ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ പ​ദ്മ​നാ​ഭ​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.