ബൈ​ക്ക് മ​തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, June 23, 2022 10:26 PM IST
മ​ഞ്ചേ​ശ്വ​രം: ബൈ​ക്ക് മ​തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഹൊ​സ​ങ്ക​ടി റെ​യി​ല്‍​വെ ഗേ​റ്റി​ന് സ​മീ​പ​ത്തെ ദി​നേ​ഷ് കു​മാ​റി​ന്‍റെ​യും സു​മ​തി​യു​ടെ​യും മ​ക​ന്‍ ഡി. ​ദീ​ക്ഷി​ത് (30) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പു​ല​ര്‍​ച്ചെ ജോ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് റോ​ഡ​രി​കി​ല്‍ ബൈ​ക്കി​ന് സ​മീ​പം അ​ബോ​ധാ​വ​സ്ഥ​യി​ല്‍ വീ​ണു​കി​ട​ന്ന ദീ​ക്ഷി​തി​നെ ക​ണ്ട​ത്. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.