യോ​ഗ ദി​നാ​ച​ര​ണം ന​ട​ത്തി
Thursday, June 23, 2022 1:07 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ആ​യു​ഷ് ഹോ​മി​യോ വ​കു​പ്പ്, നാ​ഷ​ണ​ല്‍ ആ​യു​ഷ്മി​ഷ​ന്‍ കാ​സ​ര്‍​ഗോ​ഡ്, ചി​റ്റാ​രി​ക്കാ​ല്‍ ഹെ​ല്‍​ത്ത് ആ​ൻ​ഡ് വെ​ല്‍​സ് സെ​ന്‍റ​ര്‍, ഗ​വ. മോ​ഡ​ല്‍ ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട യോ​ഗ​ദി​നാ​ച​ര​ണം ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി ആ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഐ.​ആ​ര്‍.​അ​ശോ​ക് കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്ര​ശാ​ന്ത് സെ​ബാ​സ്റ്റ്യ​ന്‍, ഡെ​റ്റി ഫ്രാ​ന്‍​സി​സ്, ചി​റ്റാ​രി​ക്കാ​ല്‍ ജി​എം​എ​ച്ച്ഡി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​ശ്വ​നി വി​നോ​ദ്, ഡോ.​മു​ജീ​ബ് റ​ഹ്‌​മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ കു​റി​ച്ച് നാ​ച്ചു​റോ​പ്പ​തി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മ​റി​യം ഹം​സ ക്ലാ​സെ​ടു​ത്തു. സ​തീ​ശ​ന്‍ മാ​സ്റ്റ​ര്‍ ന​യി​ച്ച യോ​ഗ ക്വി​സ് മ​ല്‍​സ​ര​വും ലെ​നി​ന്‍ അ​ശോ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗ പ​രി​ശീ​ല​ന​വും ന​ട​ന്നു.