ജി​ല്ല​യി​ല്‍ സ​മ്പൂ​ര്‍​ണ ബാ​ങ്കിം​ഗ് ഡി​ജി​റ്റ​ല്‍​വ​ത്ക​ര​ണ​ത്തി​ന് തു​ട​ക്കം
Thursday, June 23, 2022 1:07 AM IST
കാ​സ​ര്‍​ഗോ​ഡ്: സ​മ്പൂ​ര്‍​ണ ബാ​ങ്കിം​ഗ് ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ജി​എം പ്ര​ദീ​പ് മാ​ധ​വ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ആ​ര്‍.​ആ​ര്‍) സി​റോ​ഷ് പി.​ജോ​ണി​ന് ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. ബാ​ങ്കിം​ഗ് വി​ക​സ​നം സം​ബ​ന്ധി​ച്ച ജി​ല്ലാ​ത​ല റി​വ്യൂ ക​മ്മി​റ്റി​യു​ടെ നാ​ലാം​പാ​ദ യോ​ഗ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ സി​റോ​ഷ് പി. ​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ന​റാ ബാ​ങ്ക് കാ​സ​ര്‍​ഗോ​ഡ് റി​ജി​യ​ണ​ല്‍ മാ​നേ​ജ​ര്‍ ശ​ശി​ധ​ര്‍ ആ​ചാ​ര്യ, റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ജി​എം പ്ര​ദീ​പ് മാ​ധ​വ്, ന​ബാ​ര്‍​ഡ് ഡി​ഡി​എം കെ.​ബി. ദി​വ്യ, ലീ​ഡ് ജി​ല്ലാ മാ​നേ​ജ​ര്‍ എ​ന്‍.​വി ബി​മ​ല്‍, സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ പി. ​പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഓ​ഗ​സ്റ്റ് 15 ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 100 ശ​ത​മാ​നം ഡി​ജി​റ്റ​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഏ​പ്രി​ല്‍ മു​ത​ല്‍ ബോ​ധ​വ​ത്ക്ക​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്. വ്യ​ക്തി​ഗ​ത ഇ​ട​പാ​ടു​കാ​ര്‍​ക്കി​ട​യി​ല്‍ ഡെ​ബി​റ്റ് കാ​ര്‍​ഡ്, മൊ​ബൈ​ല്‍ ബാ​ങ്കിം​ഗ്, ഇ​ന്റ​ര്‍​നെ​റ്റ് ബാ​ങ്കിം​ഗ്, യു​പി​ഐ സേ​വ​ന​ങ്ങ​ളും സം​രം​ഭ​ക​ര്‍​ക്കും വ്യ​വ​സാ​യി​ക​ള്‍​ക്കു​മി​ട​യി​ല്‍ നെ​റ്റ് ബാ​ങ്കിം​ഗ്, ക്യു​ആ​ര്‍ കോ​ഡ്, പി​ഒ​എ​സ് മെ​ഷീ​ന്‍ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ച് ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ള്‍ നൂ​റ് ശ​ത​മാ​നം ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​നാ​യു​ള്ള യ​ജ്ഞ​മാ​ണ് ജി​ല്ല​യി​ലെ ലീ​ഡ് ബാ​ങ്കാ​യ കാ​ന​റാ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. ഏ​റ്റ​വും കു​റ​ഞ്ഞ​ത് ഒ​രു ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ട് രീ​തി​യെ​ങ്കി​ലും ഓ​രോ ഉ​പ​ഭോ​ക്താ​ക്ക​ളും അ​വ​ലം​ബി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് എ​ജി​എം പ്ര​ദീ​പ് മാ​ധ​വ് പ​റ​ഞ്ഞു.