തീ​രു​മാ​നം അ​നീ​തി: എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന്
Saturday, May 28, 2022 1:20 AM IST
കാ​സ​ർ​ഗോ​ഡ്: കെ​എ​സ്ആ​ർ​ടി​സി ആ​സ്ഥാ​നം കാ​ഞ്ഞ​ങ്ങാ​ടേ​യ്ക്ക് മാ​റ്റാ​നു​ള്ള തീ​രു​മാ​നം അ​നു​ചി​ത​വും അ​ന​വ​സ​ര​ത്തി​ലു​ള്ള​തു​മാ​ണെ​ന്ന് എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ. പ്ര​ധാ​ന​പ്പെ​ട്ട ഓ​ഫീ​സു​ക​ൾ ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ന്ന​തി​നു പ​ക​രം നി​ല​വി​ലു​ള്ള ഓ​ഫീ​സു​ക​ൾ മ​റ്റു സ്ഥ​ല​ത്തേ​ക്ക് പ​റി​ച്ചു​ന​ടാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ പ​റ്റി​ല്ല. മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ളാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
കാ​സ​ർ​ഗോ​ട്ടെ കെ​എ​സ്ആ​ർ​ടി​സി കെ​ട്ടി​ട​ത്തി​ന് വാ​ണി​ജ്യ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും കാ​ഞ്ഞ​ങ്ങാ​ട്ടെ കെ​ട്ടി​ട​ത്തി​ന് അ​തി​ല്ലെ​ന്നു​മാ​ണ് എം​ഡി പ​റ​യു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ കാ​സ​ർ​ഗോ​ട്ട് കെ​എ​സ്ആ​ർ​ടി​സി കെ​ട്ടി​ടം നി​ർ​മി​ച്ച​ത് മു​ത​ൽ ഇ​ന്നേ​വ​രെ വാ​ട​ക​യ്ക്ക് കൊ​ടു​ക്കാ​ൻ ക​ഴി​യാ​തെ നി​ര​വ​ധി മു​റി​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തും ലീ​സി​നും വാ​ട​ക​യ്ക്കു​മെ​ടു​ത്ത​വ​ർ മു​റി​ക​ൾ തി​രി​ച്ചേ​ൽ​പ്പി​ക്കാ​ൻ ഒ​രു​ങ്ങി​യി​ട്ടു​ള്ള​തും എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ട്. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള മേ​ഖ​ല​യാ​ണ് കാ​സ​ർ​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കു​ക​ൾ.
സി​വി​ൽ സ്റ്റേ​ഷ​ന​ട​ക്കം ധാ​രാ​ളം ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ ജോ​ലി ചെ​യ്യു​ന്ന​ത് കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ്. സാ​ഹ​ച​ര്യ​മി​താ​യി​രി​ക്കെ അ​സം​ഭ​വ്യ​മാ​യ വാ​ണി​ജ്യ​സാ​ധ്യ​ത പ​റ​ഞ്ഞു കെ​എ​സ്ആ​ർ​ടി​സി​യു​ടെ ജി​ല്ലാ ആ​സ്ഥാ​നം മാ​റ്റു​ന്ന​ത് അ​നീ​തി​യാ​ണ്. എ​ന്തു വി​ല​കൊ​ടു​ത്തും ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ഇ​തി​നെ​തി​രെ പോ​രാ​ടു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.