വ്യാ​പാ​രി പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ടു; ചീ​മേ​നി​യി​ൽ റോ​ഡ് ടാ​റിം​ഗ് തു​ട​ങ്ങി
Saturday, May 28, 2022 1:20 AM IST
ചീ​മേ​നി: റോ​ഡ് ന​വീ​ക​ര​ണം വൈ​കു​ന്ന​തി​നെ​തി​രെ​യു​ള്ള വ്യാ​പാ​രി​ക​ളു​ടെ റോ​ഡ് ഉ​പ​രോ​ധി​ച്ചു​ള്ള പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ടു. മ​ല​യോ​ര​ത്തേ​ക്ക് ചീ​മേ​നി ടൗ​ൺ വ​ഴി​യു​ള്ള ചെ​റു​വ​ത്തൂ​ർ- ന​ല്ലോ​മ്പു​ഴ ഓ​ട​ക്കൊ​ല്ലി റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് നേ​തൃ​ത്വ​ത്തി​ൽ ചീ​മേ​നി ടൗ​ണി​ൽ വ്യാ​ഴാ​ഴ്ച റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്. ചീ​മേ​നി ടൗ​ണി​ലെ 500 മീ​റ്റ​ർ ഭാ​ഗം മാ​ത്രം ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​തെ​യും ക​രി​ങ്ക​ൽ ചീ​ളു​ക​ൾ തെ​റി​ക്കു​ന്ന നി​ല​യി​ലും റോ​ഡി​ന് കു​റു​കെ​യു​ള്ള ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് റോ​ഡ് ഉ​പ​രോ​ധം ന​ട​ത്തി​യ​ത്.