ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ ഒ​രു​ക്കാ​ൻ കൃ​ഷി​വ​കു​പ്പ്
Saturday, May 28, 2022 1:20 AM IST
കാ​സ​ർ​ഗോ​ഡ്: ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മൂ​ല്യ വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കും. ച​ക്ക​യും മ​ഞ്ഞ​ളും നേ​ന്ത്ര​ക്കാ​യ​യും പ​പ്പാ​യ​യും അ​രി​യും ഇ​ഞ്ചി​യും തേ​നും കൂ​വ​യും പു​നാ​ര്‍​പു​ളി​യും അ​ങ്ങി​നെ നാ​ട്ടി​ല്‍ സു​ല​ഭ​മാ​യ വി​വി​ധ വി​ള​ക​ളി​ല്‍ നി​ന്നും മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ ഒ​രു​ക്കും. ഓ​രോ പ​ഞ്ചാ​യ​ത്തി​നും അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം ഇ​ട​വി​ള കൃ​ഷി​ക​ള്‍​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന വി​ള​ക​ളി​ല്‍ നി​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കും.
പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മ്മി​ച്ച ഓ​യി​ല്‍ മി​ല്ലി​ന്‍റെ​യൊ​പ്പം മ​റ്റു മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ കൂ​ടി നി​ര്‍​മ്മി​ക്കും. ഈ​സ്റ്റ് എ​ളേ​രി, വെ​സ്റ്റ് എ​ളേ​രി, കോ​ടോം-​ബേ​ളൂ​ര്‍, കി​നാ​നൂ​ര്‍ ക​രി​ന്ത​ളം എ​ന്നീ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നേ​ന്ത്ര​ക്കാ​യ ഉ​ത്പ​ന്ന​ങ്ങ​ളു​ണ്ടാ​ക്കും. ഈ​സ്റ്റ് എ​ളേ​രി,വെ​സ്റ്റ് എ​ളേ​രി, ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ മ​ഞ്ഞ​ള്‍ ഗ്രാ​മ​ങ്ങ​ളാ​യി മ​ഞ്ഞ​ള്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ല്‍ തേ​ന്‍ പോ​ഷ​ക​ത്തോ​ട്ട​മൊ​രു​ക്കും. കോ​ടോം​ബേ​ളൂ​രി​ല്‍ കൂ​വ​പ്പൊ​ടി​യും ഈ​സ്റ്റ് എ​ളേ​രി​യി​ല്‍ മ​ര​ച്ചീ​നി ഉ​പ​യോ​ഗി​ച്ചു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളും നി​ര്‍​മ്മി​പ്പി​ക്കും.
കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ല്‍ ച​ക്ക​പ്പൊ​ടി ഉ​ത്പാ​ദി​പ്പി​ക്കും. പ​ള്ളി​ക്ക​ര​യി​ല്‍ പ​ന​യാ​ല്‍ ചി​പ്സ്, മ​ടി​ക്കൈ​യി​ല്‍ ബ​നാ​ന ചി​പ്സ്, ഉ​ദു​മ, അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലും മ​ഞ്ഞ​ള്‍​വി​ത്തും മ​ഞ്ഞ​ള്‍​പ്പൊ​ടി​യും ഉ​ത്പാ​ദി​പ്പി​ക്കും.
കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ബ​ദി​യ​ഡു​ക്ക, ചെ​ങ്ക​ള, ചെ​മ്മ​നാ​ട്, മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കാ​സ​ര്‍​കോ​ട് ന​ഗ​ര​സ​ഭ​യി​ലും ച​ക്ക ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കും. കു​മ്പ​ള​യി​ല്‍ പ​പ്പാ​യ​യി​ല്‍ നി​ന്ന് മൂ​ല്യ​വ​ര്‍​ദ്ധി​ത ഉ​ത്പ​ന്ന​ങ്ങ​ളൊ​രു​ക്കും. മൊ​ഗ്രാ​ല്‍ പു​ത്തൂ​രി​ല്‍ മ​ഞ്ഞ​ള്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കും. ബ്ലോ​ക്ക് ത​ല​ത്തി​ല്‍ ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ല്‍ പ​ച്ച ച​ക്ക​പ്പൊ​ടി, ച​ക്ക ചി​പ്സ്, ച​ക്ക പ​പ്പ​ടം എ​ന്നി​വ നി​ര്‍​മ്മി​ക്കും.
കാ​റ​ഡു​ക്ക ബ്ലോ​ക്കി​ല്‍ മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ഞ്ഞ​ള്‍ ഉ​ത്പ​ന്ന​ങ്ങ​ളൊ​രു​ക്കും. ബേ​ഡ​ക​ത്ത് ബേ​ഡ​കം റൈ​സ്, കൂ​വ​പ്പൊ​ടി, മ​ഞ്ഞ​ള്‍​പൊ​ടി എ​ന്നി​വ നി​ര്‍​മ്മി​ക്കും. ബെ​ള്ളൂ​രി​ല്‍ ലോ​ക്ക​ല്‍ റൈ​സ്, റൈ​സ് റൊ​ട്ടി എ​ന്നി​വ​യൊ​രു​ക്കും. കു​മ്പ​ഡാ​ജെ​യി​ല്‍ കു​രു​മു​ള​ക്, മ​ഞ്ഞ​ള്‍ ഉ​ത്പ​ന്ന​ങ്ങ​ളും കാ​റ​ഡു​ക്ക​യി​ല്‍ റം​ബൂ​ട്ടാ​ന്‍, തേ​ന്‍ ഉ​ത്പ​ന്ന​ങ്ങ​ളും ദേ​ല​മ്പാ​ടി​യി​ല്‍ മ​ഞ്ഞ​ള്‍ ഉ​ത്പ​ന്ന​ങ്ങ​ളും കു​റ്റി​ക്കോ​ലി​ല്‍ ഇ​ഞ്ചി ഉ​ത്പ​ന്ന​ങ്ങ​ളു​മൊ​രു​ക്കും.
മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്കി​ല്‍ പു​ത്തി​ഗെ പ​ഞ്ചാ​യ​ത്തി​ല്‍ വെ​ള്ള​രി സോ​പ്പ്, മു​രി​ങ്ങ പൗ​ഡ​ര്‍ എ​ന്നി​വ​യു​ണ്ടാ​ക്കും. മ​ഞ്ചേ​ശ്വ​ര​ത്ത് പ​പ്പാ​യ ഉ​ത്പ​ന്ന​ളും വോ​ര്‍​ക്കാ​ടി​യി​ല്‍ മ​ഞ്ഞ​ള്‍ ഉ​ത്പ​ന്ന​ങ്ങ​ളും, പൈ​വ​ളി​ഗെ​യി​ല്‍ ചേ​ന ഉ​ത്പ​ന്ന​ങ്ങ​ളും, മം​ഗ​ല്‍​പാ​ടി​യി​ല്‍ വെ​ള്ള​രി ഉ​ത്പ​ന്ന​ങ്ങ​ളും, എ​ൻ​മ​ക​ജെ​യി​ല്‍ പു​നാ​ര്‍​പു​ളി ഉ​ത്പ​ന്ന​ങ്ങ​ളും നി​ര്‍​മ്മി​ക്കും. ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ഞ്ഞ​ള്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഒ​രു​ക്കും.
നീ​ലേ​ശ്വ​രം ബ്ലോ​ക്കി​ല്‍ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ പ​പ്പാ​യ ഫേ​ഷ്യ​ല്‍ പ്രൊ​ഡ​ക്ട്സ്, ചെ​റു​വ​ത്തൂ​രി​ല്‍ വാ​ഴ​പ്പ​ഴം ഉ​ത്പ​ന്ന​ങ്ങ​ള്‍, പ​ട​ന്ന​യി​ല്‍ ചേ​ന, കാ​ച്ചി​ല്‍, ചേ​മ്പ് ഉ​ത്പ​ന്ന​ങ്ങ​ളും ഫേ​സ്പാ​ക്കും പി​ലി​ക്കോ​ട്, തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മ​ഞ്ഞ​ള്‍​പൊ​ടി, വ​ലി​യ​പ​റ​മ്പി​ല്‍ വെ​ര്‍​ജി​ന്‍ കോ​ക്ക​നെ​ട്ട് ഓ​യി​ലും നി​ര്‍​മ്മി​ക്കും.പു​തി​യ​താ​യി മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന കൃ​ഷി ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കും. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി വി​വി​ധ കൃ​ഷി​ഭ​വ​നു​ക​ളി​ല്‍ നി​ന്നും തൈ​ക​ളും മ​റ്റ് ന​ടീ​ല്‍ വ​സ്തു​ക്ക​ളും ന​ല്‍​കി തു​ട​ങ്ങി. ജി​ല്ല​യി​ല്‍ സു​ല​ഭ​മാ​യ വി​ള​ക​ളി​ല്‍ നി​ന്നും അ​മൃ​തം പൊ​ടി​ക്ക് സ​മാ​ന​മാ​യി 60 വ​യ​സ് പ്രാ​യ​മാ​യ​വ​ര്‍​ക്ക് ന​ല്‍​കാ​നു​ള്ള ഹെ​ല്‍​ത്ത് പൗ​ഡ​ര്‍ വി​ക​സി​പ്പി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു വ​രി​ക​യാ​ണെ​ന്ന് പ്രി​ന്‍​സി​പ്പി​ള്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ര്‍.​വീ​ണാ​റാ​ണി പ​റ​ഞ്ഞു.