51 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി
Saturday, May 28, 2022 1:20 AM IST
കാ​സ​ർ​ഗോ​ഡ്: പ​ട്ടി​ക​ജാ​തി പ​ട്ടി​ക ഗോ​ത്ര​വ​ര്‍​ഗ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ബി.​എ​സ്.​മാ​വോ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ 51 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി. കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ ആ​കെ 65 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ല്‍ 29 പ​രാ​തി​ക​ളും ഭൂ​സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ളാ​യി​രു​ന്നു. മാ​റ്റി​വ​ച്ച 14 പ​രാ​തി​ക​ള്‍ അ​ടു​ത്ത ഹി​യ​റിം​ഗി​ലേ​ക്കു​ള്ള​വ​യും റി​പ്പോ​ര്‍​ട്ട് കി​ട്ടാ​നു​ള്ള​വ​യു​മാ​ണ്. രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച അ​ദാ​ല​ത്ത് വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ നീ​ണ്ടു. ഇ​ന്നും പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് തു​ട​രും. അ​റു​പ​തോ​ളം പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ക്കും. സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക ഗോ​ത്ര​വ​ര്‍​ഗ ക​മ്മീ​ഷ​ന്‍ അം​ഗം എ​സ്.​അ​ജ​യ കു​മാ​ര്‍, ക​മ്മീ​ഷ​ന്‍ ര​ജി​സ്ട്രാ​ര്‍ പി.​ഷേ​ര്‍​ലി, ജി​ല്ലാ​ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്‌​സേ​ന, സ​ബ്ക​ള​ക്ട​ര്‍ ഡി.​ആ​ര്‍.​മേ​ഘ​ശ്രീ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.