മ​ല​യോ​ര ഹൈ​വേ​യി​ലെ ദു​രി​തം: കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്‌ ന​ട​ത്തി
Saturday, May 28, 2022 1:20 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ മ​ല​യോ​ര ഹൈ​വേ​യി​ലെ റോ​ഡു​ക​ളി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​മ്പോ​ഴും നി​സം​ഗ​ത പാ​ലി​ക്കു​ന്ന അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ​ളാ​ൽ, വെ​സ്റ്റ് എ​ളേ​രി, ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് കി​ഫ്‌​ബി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.‌

റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി ഈ ​മ​ഴ​ക്കാ​ല​ത്തെ യാ​ത്ര​ദു​രി​ത​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണ​മെ​ന്നും പോ​പ്പു​ല​ർ എ​സ്റ്റേ​റ്റ് ഭാ​ഗ​ത്തെ ക​യ​റ്റം കു​റ​ച്ച് ബ​സ് റൂ​ട്ട് ഉ​ൾ​പ്പെ​ടെ ഉ​ള്ള ച​ര​ക്ക് നീ​ക്ക​ങ്ങ​ളും വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​ക്ക​ണ​മെ​ന്നും സോ​ളാ​ർ ലൈ​റ്റു​ക​ൾ സ്‌​ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്. മാ​ന്തോ​പ്പ് മൈ​താ​ന​ത്തു​നി​ന്നും പ്ര​ക​ട​ന​മാ​യി​ട്ടെ​ത്തി​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കി​ഫ്‌​ബി ഓ​ഫീ​സി​ന് മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു.

തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റും ക​ർ​ഷ​ക​കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യാ​യ രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യോ​ര ഹൈ​വേ ക​ട​ന്നു പോ​കു​ന്ന വ​ഴി​യി​ൽ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​വാ​ൻ അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മ​ര​ത്തി​ന്‍റെ ഗ​തി മാ​റു​മെ​ന്നും വ​രും​നാ​ളു​ക​ളി​ൽ മ​ല​യോ​ര ഹൈ​വേ ഉ​പ​രോ​ധി​ച്ചു കൊ​ണ്ടു​ള്ള പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും രാ​ജു ക​ട്ട​ക്ക​യം പ​റ​ഞ്ഞു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ പ​താ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഹ​രീ​ഷ് പി.​നാ​യ​ർ, വി​നോ​ദ്കു​മാ​ർ പ​ള്ള​യി​ൽ​വീ​ട്, ടോ​മി പ്ലാ​ച്ചേ​രി, മ​ഹി​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​മോ​ൻ ജോ​സ്, ബ​ളാ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​പി.​ജോ​സ​ഫ്, ജോ​യി കി​ഴ​ക്ക​ര​ക്കാ​ട്ട്, മാ​ത്യു പ​ടി​ഞ്ഞാ​റ​യി​ൽ, ജോ​സ​ഫ് മാ​ത്യു, രാ​ജേ​ഷ് ത​മ്പാ​ൻ, മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ഷോ​ണി ജോ​ർ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷോ​ബി ജോ​സ​ഫ്, സി.​രേ​ഖ. ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ, അ​ന്ന​മ്മ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.