എ​ങ്ങു​മെ​ത്താ​തെ റോ​ഡ് നി​ർ​മാ​ണം; പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ൾ
Friday, May 27, 2022 1:37 AM IST
ചീ​മേ​നി: മ​ല​യോ​ര​ത്തേ​ക്ക് ചീ​മേ​നി ടൗ​ൺ വ​ഴി​യു​ള്ള ചെ​റു​വ​ത്തൂ​ർ- ന​ല്ലോ​മ്പു​ഴ-​ഓ​ട​ക്കൊ​ല്ലി റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചീ​മേ​നി ടൗ​ണി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

ചീ​മേ​നി വ​ഴി ക​ട​ന്നു പോ​കു​ന്ന റോ​ഡി​ന്‍റെ ടൗ​ണി​ലെ 500 മീ​റ്റ​ർ ഭാ​ഗം മാ​ത്രം ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​തെ ക​രി​ങ്ക​ൽ ചീ​ളു​ക​ൾ തെ​റി​ക്കു​ന്ന നി​ല​യി​ലും റോ​ഡി​ന് കു​റു​കെ​യു​ള്ള ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ റോ​ഡ് ഉ​പ​രോ​ധം ന​ട​ത്തി​യ​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ നി​ർ​ത്തി​വ​ച്ച കു​ഴി​ക​ളി​ൽ വീ​ണും ക​മ്പി​ക​ളി​ൽ കു​രു​ങ്ങി​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന പൊ​തു ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന വ്യാ​പാ​രി​ക​ളു​ടെ പ​രാ​തി അ​ധി​കൃ​ത​ർ ചെ​വി​ക്കൊ​ള്ളാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യാ​യാ​ണ് വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്.

ചീ​മേ​നി വ്യാ​പാ​ര ഭ​വ​ൻ പ​രി​സ​ര​ത്ത് നി​ന്ന് പ്ര​ക​ട​ന​മാ​യെ​ത്തി​യാ​ണ് പ്ര​ധാ​ന ജം​ഗ്ഷ​നി​ൽ ഉ​പ​രോ​ധം ന​ട​ത്തി​യ​ത്. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത ഉ​പ​രോ​ധ സ​മ​രം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന കൗ​ൺ​സി​ല​ർ ഗി​രീ​ഷ് ചീ​മേ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​ൻ. കു​ഞ്ഞി​രാ​മ​ൻ, ട്ര​ഷ​റ​ർ എ​ൻ.​എ​സ്. സൈ​മ​ൺ, മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി. ​ജ​യ​രാ​ജ​ൻ, കെ. ​രാ​മ​കൃ​ഷ്ണ​ൻ, സാ​യ് മു​ര​ളി, കെ. ​ശ്രീ​ജി​ത്ത്, കെ. ​സ​ത്യ​കു​മാ​ർ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ദീ​പ ജ​യ​രാ​ജ്, കെ. ​ഉ​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വേ​ഗ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ മ​ണി​ക്കൂ​റു​ക​ൾ സ്തം​ഭി​പ്പി​ച്ചു​ള്ള റോ​ഡ് ഉ​പ​രോ​ധ​മ​ട​ക്ക​മു​ള്ള സ​മ​ര​ങ്ങ​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് വ്യാ​പാ​രി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.