മ​ടി​ക്കൈ ബാ​ങ്കി​ന് വാ​ട​ക ഇ​ള​വ്, എ​തി​ര്‍​ത്ത് പ്ര​തി​പ​ക്ഷം
Thursday, May 26, 2022 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​ലാ​മി​പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​ടി​ക്കൈ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് വാ​ട​ക ഇ​ള​വ് ന​ല്‍​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ അ​നു​മ​തി തേ​ടാ​നു​ള്ള ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ നീ​ക്ക​ത്തെ യു​ഡി​എ​ഫ്, ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ എ​തി​ര്‍​ത്തു.
വാ​ട​ക തു​ക​യാ​യ 2,23,972 രൂ​പ തി​രി​ച്ചു ത​ര​ണ​മെ​ന്ന മ​ടി​ക്കൈ സ​ഹ​ക​ര​ണ​ബാ​ങ്ക് ഭ​ര​ണ സ​മി​തി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് ന​ല്‍​കി​യ ക​ത്ത് യോ​ഗ​ത്തി​ല്‍ അ​ജ​ണ്ട​യാ​യി വ​ന്ന​തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​ക്ക് വി​ട​ണ​മെ​ന്ന് ഭ​ര​ണ മു​ന്ന​ണി​യി​ലെ എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​വ​ശ്യ പ്പെ​ട്ട​ത്. 10,000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള വാ​ട​ക കു​ടി​ശി​ക ഒ​ഴി​വാ​ക്കാ​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​മ​തി വേ​ണ​മെ​ന്ന നി​യ​മ​മു​ള്ള​ത് കൊ​ണ്ടാ​ണ് വാ​ട​ക ഇ​ള​വി​നാ​യി സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​ക്ക് വി​ടാ​ന്‍ കൗ​ണ്‍​സി​ല്‍ അ​നു​മ​തി ഭ​ര​ണ​പ​ക്ഷം തേ​ടി​യ​ത്. തു​ട​ര്‍​ന്ന് പ്ര​തി​പ​ക്ഷ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് അ​ജ​ണ്ട വോ​ട്ടി​നി​ട്ടു. യു​ഡി​എ​ഫ്, ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ അ​ട​ങ്ങു​ന്ന 17 വോ​ട്ടി​നെ​തി​രെ എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ 21 വോ​ട്ടി​ല്‍ പ്ര​തി​പ​ക്ഷ എ​തി​ര്‍​പ്പ് ഭ​ര​ണ​പ​ക്ഷം മ​റി​ക​ട​ന്നു. കു​ടാ​തെ ന​ഗ​ര​സ​ഭ വ​ക കോ​ട്ട​ച്ചേ​രി ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ലെ ഒ​ന്നാം​നി​ല​യി​ലെ എ ​വ​ണ്‍, എ ​ടു എ​ന്നീ മു​റി​ക​ള്‍ വേ​ര്‍​തി​രി​ക്കു​ന്ന ചു​മ​ര്‍ പൊ​ളി​ച്ച് ഒ​റ്റ മു​റി​യാ​ക്കാ​നു​ള്ള ലൈ​സ​ന്‍​സി അ​നി​ത​യു​ടെ അ​പേ​ക്ഷ​യും യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ എ​തി​ര്‍​ത്തു. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ കെ.​വി.​സു​ജാ​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ച​ര്‍​ച്ച കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ.​കെ.​ജാ​ഫ​ര്‍, ടി.​കെ സു​മ​യ്യ, അ​ഷ്‌​റ​ഫ് ബാ​വ​ന​ഗ​ര്‍, സി.​എ​ച്ച്.​സു​ബൈ​ദ, അ​ബ്ദു​റ​ഹ്മാ​ന്‍, ടി.​മു​ഹ​മ്മ​ദ്കു​ഞ്ഞി, കെ.​കെ.​ബാ​ബു, വി.​വി.​ര​മേ​ശ​ന്‍, എം.​ബ​ല്‍​രാ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.