അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളില്ലാതെ സ​ഹ​ക​ര​ണ പ​രി​ശീ​ല​ന​കേ​ന്ദ്രം
Wednesday, May 25, 2022 12:58 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന് കീ​ഴി​ല്‍ മു​ന്നാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ഹ​ക​ര​ണ പ​രി​ശീ​ല​ന കേ​ന്ദ്രം പ​രി​ശീ​ല​നാ​ര്‍​ഥി​ക​ളെ വ​ല​യ്ക്കു​ന്നു. ബ​സു​ക​ള്‍ കു​റ​വാ​യ റൂ​ട്ടി​ല്‍ ജി​ല്ല​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും നി​ന്നു​ള്ള​വ​ര്‍​ക്ക് ദി​വ​സേ​ന പോ​യി​വ​രാ​ന്‍ ത​ന്നെ ബു​ദ്ധി​മു​ട്ടാ​ണ്. സൗ​ക​ര്യ​പ്ര​ദ​മാ​യ താ​മ​സ​സൗ​ക​ര്യം കി​ട്ടാ​ന്‍ അ​തി​ലേ​റെ വി​ഷ​മം.2008 ല്‍ ​തു​ട​ങ്ങി​യ സ​ഹ​ക​ര​ണ പ​രി​ശീ​ല​ന​കേ​ന്ദ്രം അ​ന്നു​മു​ത​ല്‍ മു​ന്നാ​ട് ടൗ​ണി​ലെ വാ​യ​ന​ശാ​ല​യ്ക്ക് മു​ക​ളി​ലു​ള്ള ഇ​ടു​ങ്ങി​യ കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം ബാ​ധി​ച്ച കെ​ട്ടി​ട​ത്തി​ല്‍ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലും കു​റ​വാ​ണ്. പ്ര​വ​ര്‍​ത്തി​ച്ചു​തു​ട​ങ്ങി​യി​ട്ട് ഇ​ന്നേ​വ​രെ കെ​ട്ടി​ട​ത്തി​ല്‍ പെ​യി​ന്‍റിം​ഗ് പോ​ലും ന​ട​ത്തി​യി​ട്ടി​ല്ല. മ​ഴ​ക്കാ​ല​ത്ത് കെ​ട്ടി​ട​ത്തി​ന​ക​ത്ത് വെ​ള്ളം ക​യ​റു​ന്നു​മു​ണ്ട്. സ​ഹ​ക​ര​ണ ഡി​പ്ലോ​മ കോ​ഴ്‌​സി​ന് ആ​കെ 80 സീ​റ്റു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ല്‍ 40 സീ​റ്റു​ക​ള്‍ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കാ​യി മാ​റ്റി​വെച്ച​താ​ണ്. എ​ന്നാ​ല്‍ ഇ​വി​ടെ എ​ത്തി​പ്പെ​ടു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ മൂ​ലം മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ 65 ഓ​ളം പേ​ര്‍ മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം നേ​ടി​യി​രു​ന്ന​ത്.സ​ഹ​ക​ര​ണ പ​രി​ശീ​ല​ന​കേ​ന്ദ്രം ജി​ല്ല​യി​ല്‍ എ​ല്ലാ​വ​ര്‍​ക്കും എ​ത്തി​പ്പെ​ടാ​ന്‍ സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ത്തേ​ക്ക് മാ​റ്റു​ന്ന​തി​ന് അ​ടി​യ​ന്തര ന​ട​പ​ടി​ക​ള്‍ വേ​ണ​മെ​ന്നാ​ണ് സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ യു​ഡി​എ​ഫ് അ​നു​കൂ​ല സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.