ഹാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ക്കുന്നു
Tuesday, May 24, 2022 1:09 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് അ​നു​യോ​ജ്യ​മാ​യ സാ​ങ്കേ​തി​ക പ​രി​ഹാ​ര​ങ്ങ​ള്‍ തേ​ടി കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍ ഹാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. കെ​എ​സ്‌​യു​എ​മ്മും കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​വും (സി​പി​സി​ആ​ര്‍​ഐ) സം​യു​ക്ത​മാ​യി ജൂ​ണ്‍ ഒ​ന്പ​ത് മു​ത​ല്‍ 13 വ​രെ കാ​സ​ര്‍​ഗോ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന റൂ​റ​ല്‍ ഇ​ന്ത്യ ബി​സി​ന​സ് സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഹാ​ക്ക​ത്തോ​ണ്‍ ന​ട​ക്കു​ക.
ഹാ​ക്ക​ത്തോ​ണി​ന് വി​ന്‍​ട​ച്ച് പാം​മെ​ഡോ​സും സ​മ്മേ​ള​ന​ത്തി​ന് കാ​സ​ര്‍​ഗോ​ഡ് സി​പി​സി​ആ​ര്‍​ഐ​യും വേ​ദി​യാ​കും. ഗ്രാ​മീ​ണ ഇ​ന്ത്യ​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ പ​രി​പോ​ഷി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നും ഹാ​ക്ക​ത്തോ​ണ്‍ ഊ​ന്ന​ല്‍ ന​ല്‍​കു​ന്നു​ണ്ട്.
പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ https://startupmission.in/rural_business_conclave/ എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക. അ​വ​സാ​ന തി​യ​തി 26. ഫോ​ണ്‍: 9847344692, 7736495689.