ഡെ​ങ്കി: ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഭ​വ​ന​സ​ന്ദ​ര്‍​ശ​നം ന​ട​ത്തി
Tuesday, May 24, 2022 1:09 AM IST
പ​ന​ത്ത​ടി: ഡെ​ങ്കി​പ്പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്ത പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ര്‍​ഡി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​വ​ന​സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. വാ​ര്‍​ഡ് അം​ഗം കെ.​ജെ ജെ​യിം​സ്, ജി​ല്ലാ വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ് സൂ​പ്പ​ര്‍​വൈ​സ​ര്‍ എം.​വേ​ണു​ഗോ​പാ​ല്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ന​യ​കു​മാ​ര്‍, ജെ​എ​ച്ച്‌​ഐ സു​ബൈ​ദ നെ​ല്‍​സ​ണ്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ജി​ല്ലാ വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രും കു​ടും​ബ​ശ്രീ, ആ​ശ പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്നാ​ണ് അ​രി​പ്രോ​ഡ്, കാ​പ്പി​ത്തോ​ട്ടം, ബ​ളാം​തോ​ട് ഭാ​ഗ​ങ്ങ​ളി​ലാ​യി 276 വീ​ടു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്. അ​ഞ്ചു​പേ​ര​ട​ങ്ങി​യ 12 യൂ​ണി​റ്റു​ക​ളാ​യാ​ണ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. നാ​ലു​പേ​രെ​യാ​ണ് ഇ​വി​ടെ​നി​ന്നും ഇ​തി​ന​കം ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.
ഭ​വ​ന​സ​ന്ദ​ര്‍​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി രാ​വി​ലെ ബ​ളാം​തോ​ട് മി​ല്‍​മ ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് അം​ഗം കെ.​ജെ. ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം കു​ര്യാ​ക്കോ​സ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സു​പ്രി​യ ശി​വ​ദാ​സ്, ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, മാ​ത്യു സെ​ബാ​സ്റ്റ്യ​ന്‍, ശ​ശി​ക​ല, എം.​വി ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ റി​പ്പോ​ര്‍​ട്ട് ഇ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് കൈ​മാ​റും. ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്തി ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ല്‍ ചി​ര​ട്ട​ക​ള്‍ ക​മ്‌​ഴ​ത്തി വ​യ്ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശം ന​ല്‍​കു​മെ​ന്നും എ​ച്ച് ഐ ​വി​ന​യ കു​മാ​റും വാ​ര്‍​ഡ് അം​ഗം കെ.​ജെ. ജെ​യിം​സും അ​റി​യി​ച്ചു.