എ​ൻ.​ആ​ർ. പ്ര​സാ​ദ് സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റിന് തു​ട​ക്ക​മാ​യി
Tuesday, May 24, 2022 1:09 AM IST
ക​ടു​മേ​നി: എ​ൻ.​ആ​ർ. പ്ര​സാ​ദ് സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റിന് തു​ട​ക്ക​മാ​യി. ക​ടു​മേ​നി ജ​യ​കേ​ര​ള​യു​ടെ സ​ജീ​വ അം​ഗ​വും സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ന്ന​ണി പോ​രാ​ളി​യുമാ​യി​രു​ന്ന എ​ൻ.​ആ​ർ. പ്ര​സാ​ദി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ജ​യ​കേ​ര​ള ക​ടു​മേ​നി ന​ട​ത്തു​ന്ന​താ​ണ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്. ക​ടു​മേ​നി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് റി​ട്ട. ക്യാ​പ്റ്റ​ൻ ഒ​ളി​മ്പ്യ​ൻ കെ.​എ​സ്. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.
തോ​മ​സ് മാ​ത്യു മ​ണ്ണ​നാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാപി​ക സി​സ്റ്റ​ർ ദി​വ്യ, ജോ​ഷി അ​മ്പ​ല​ത്തി​ങ്ക​ൽ വി.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ട്ട് ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ർ​ണ്ണ​മെ​ന്‍റ് 29 ന് ​സ​മാ​പി​ക്കും. വി​ജ​യി​ക​ൾ​ക്ക് റോ​സ​മ്മ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും 11,111 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് ടി.​സി. മാ​ണി തു​ണി​യ​ബ്രാ​ക്കു​ന്നേ​ൽ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും 8,888 രൂ​പ​യും ല​ഭി​ക്കും.
ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വി​ജ​യം നേ​ടി​യ ടി​ബി​ൻ ആ​ൻ​റ​ണി തെ​ങ്ങും​പ​ള്ളി​ൽ, സൂ​ര​ജ് കെ.​ഷാ​ജു, കെ.​ആ​ർ. ര​ജീ​ഷ്, ര​തീ​ഷ് ആം​ബ്രോ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.