400 കെ​വി ലൈ​ന്‍ വീ​ടി​നു മു​ക​ളി​ലൂ​ടെ; പ​രാ​തി​യു​മാ​യി സ്ഥ​ല​മു​ട​മ
Tuesday, May 24, 2022 1:09 AM IST
മു​ള്ളേ​രി​യ: ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് കെ​എ​സ്എ​ഫ്ഇ ബ​ദി​യ​ടു​ക്ക ശാ​ഖ​യി​ലെ അ​സി. മാ​നേ​ജ​രാ​യ ബെ​ള്ളി​ഗെ​യി​ലെ കെ.​ജെ.​ജോ​സി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തു​കൂ​ടി ഉ​ഡു​പ്പി-​ക​രി​ന്ത​ളം 400 കെ​വി ലൈ​ന്‍ വ​ലി​ക്കാ​നാ​യി സ​ര്‍​വേ ന​ട​ന്ന​ത്. ഏ​ഴു​വ​ര്‍​ഷം മു​മ്പ് പ​ണി പൂ​ര്‍​ത്തി​യാ​യി താ​മ​സം തു​ട​ങ്ങി​യ വീ​ടാ​ണെ​ന്ന കാ​ര്യം അ​പ്പോ​ള്‍​ത​ന്നെ ജോ​സ് സ​ര്‍​വേ ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ബോ​ധി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വീ​ട്ടി​ല്‍​നി​ന്നും 20 മീ​റ്റ​ര്‍ അ​ക​ലെ​യാ​യി​ട്ടാ​കും ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന​തെ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ന്ന് പ​റ​ഞ്ഞ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം ജോ​സി​ന്‍റെ വീ​ടി​ന​ടു​ത്തു​ള്ള സ്ഥ​ല​ത്ത് പു​തി​യ ട​വ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി മ​ണ്ണ് നി​ര​പ്പാ​ക്കു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ഈ ​ട​വ​റി​ല്‍ നി​ന്നും വ​ലി​ക്കു​ന്ന വൈ​ദ്യു​തി ലൈ​ന്‍ ക​ട​ന്നു​പോ​വു​ക ത​ന്‍റെ വീ​ടി​ന്‍റെ നേ​രെ മു​ക​ളി​ലൂ​ടെ​യാ​ണെ​ന്ന കാ​ര്യം ജോ​സ് മ​ന​സി​ലാ​ക്കു​ന്ന​ത്. ഉ​ട​ന്‍​ത​ന്നെ സ​ര്‍​വേ ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട്ടു. ലൈ​നി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റി​യി​ട്ടു​ണ്ടാ​കാ​മെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.
കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മ​ന​സി​ലാ​യ​ത് നേ​ര​ത്തേ സ്ഥാ​പി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന ര​ണ്ട് ട​വ​റു​ക​ള്‍ ഒ​ഴി​വാ​ക്കി ക​മ്പ​നി​ക്ക് സാ​മ്പ​ത്തി​ക​ലാ​ഭം നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റി​യ​തെ​ന്ന്. മ​റ്റെ​ല്ലാ​യി​ട​ത്തും ചെ​യ്ത​തു​പോ​ലെ സ്ഥ​ല​മു​ട​മ​യോ​ടു​പോ​ലും അ​ത് ചോ​ദി​ക്കാ​നോ പ​റ​യാ​നോ നി​ന്നി​ല്ല. ഉ​യ​ര്‍​ന്ന ലോ​ഡു​ള്ള വൈ​ദ്യു​തി ലൈ​നു​ക​ള്‍ സ്ഥാ​പി​ക്കു​മ്പോ​ള്‍ താ​ഴെ വീ​ടു​ക​ള്‍ ഉ​ണ്ടാ​ക​രു​തെ​ന്ന് നി​യ​മ​മു​ണ്ടാ​യി​ട്ടും ക​മ്പ​നി അ​ധി​കൃ​ത​ര്‍ അ​ക്കാ​ര്യം വ​ക​വ​ച്ചി​ല്ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ജോ​സ് ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​തോ​ടെ ഇ​വി​ടെ ട​വ​റി​ന്‍റെ പ​ണി ത​ത്കാ​ലം നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.
ജോ​സി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് എ​ഡി​എം എ.​കെ.​ര​മേ​ന്ദ്ര​നും വൈ​ദ്യു​തി ലൈ​നി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യ സ്‌​പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ ബീ​ന​യും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. നി​യ​മ​പ​ര​മാ​യ അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും വീ​ടി​നു മു​ക​ളി​ലൂ​ടെ ലൈ​ന്‍ വ​ലി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ക​മ്പ​നി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍ 400 കെ​വി ലൈ​ന്‍ വീ​ടി​ന്‍റെ നേ​രെ മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ള്‍ എ​ങ്ങ​നെ ഒ​രു കു​ടും​ബ​ത്തി​ന് അ​വി​ടെ സ​മാ​ധാ​ന​മാ​യി ഉ​റ​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്ന് ജോ​സ് ചോ​ദി​ക്കു​ന്നു. താ​ന്‍ താ​മ​സി​ക്കു​ന്ന വീ​ടി​നു മു​ക​ളി​ലൂ​ടെ വൈ​ദ്യു​തി ലൈ​ന്‍ വ​ലി​ക്കു​മ്പോ​ള്‍ അ​ത് ത​ന്നെ അ​റി​യി​ക്കാ​ന്‍​പോ​ലും ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ജോ​സ് പ​റ​യു​ന്ന​ത്. ഇ​തു​ത​ന്നെ​യാ​ണ് അ​ടു​ത്തു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലു​മൊ​ക്കെ ന​ട​ക്കു​ന്ന​ത്. മി​ക്ക​യി​ട​ങ്ങ​ളി​ലും ട​വ​റു​ക​ളു​ടെ പ​ണി തു​ട​ങ്ങു​മ്പോ​ള്‍ മാ​ത്ര​മാ​ണ് അ​ടു​ത്തു​ള്ള സ്ഥ​ല​മു​ട​മ​ക​ള്‍ പോ​ലും ഇ​തു​വ​ഴി വൈ​ദ്യു​തി ലൈ​ന്‍ വ​രു​ന്ന കാ​ര്യം അ​റി​യു​ന്ന​ത്. നാ​ടി​ന്‍റെ പൊ​തു ആ​വ​ശ്യ​മാ​യ ഒ​രു വി​ക​സ​ന​പ​ദ്ധ​തി ന​ട​പ്പാ​ക്കു​മ്പോ​ള്‍ കാ​ര്യ​ങ്ങ​ള്‍ ഇ​ത്ര​യും ര​ഹ​സ്യ​മാ​ക്കി വ​യ്ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നാ​ണ് എ​ല്ലാ​വ​രു​ടെ​യും ചോ​ദ്യം.
ഈ ​ഭാ​ഗ​ത്ത് പ​ണി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ​പ്പോ​ള്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭി​ച്ച​ത് കു​റ​വാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​ത്തെ മൂ​ന്നു​പേ​ര്‍ അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ആ​ര്‍​ഡി​ഒ ഇ​ട​പെ​ട്ട് ച​ര്‍​ച്ച ന​ട​ത്തി അ​വ​ര്‍​ക്ക് മാ​ത്രം തു​ക വ​ര്‍​ധി​പ്പി​ച്ചു​ന​ല്‍​കു​ക​യാ​യി​രു​ന്നു. ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നു​പോ​ലും ഒ​രു പൊ​തു​വാ​യ മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കു​ന്നി​ല്ല. ല​ഭി​ച്ച തു​ക എ​ത്ര​യാ​ണെ​ന്ന് മ​റ്റു​ള്ള​വ​രോ​ട് പ​റ​യ​രു​തെ​ന്ന് മു​ന്‍​കൂ​ട്ടി ച​ട്ടം​കെ​ട്ടി​യാ​ണ് പ​ല​പ്പോ​ഴും ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കൈ​മാ​റു​ന്ന​ത്.