ചെറുവത്തൂർ: അസംഘടിത തൊഴിലാളി ക്ഷേമനിധി ഓഫീസ് കാസർഗോഡ് ജില്ലയിൽ അനുവദിക്കണമെന്ന് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തിമിരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് സാബു ഏബ്രഹാം അധ്യക്ഷതവഹിച്ചു. കെ.സുധാകരൻ, കെ.ബാലകൃഷ്ണൻ, മണിമോഹൻ, പി. കമലാക്ഷൻ, കയനി കുഞ്ഞിക്കണ്ണൻ, കെ.വത്സല, പി.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഹരിതവീഥി ശിൽപശാല നടത്തി
തൃക്കരിപ്പൂർ: ജൈവവൈവിധ്യ ദിനാചരണ ഭാഗമായി നടത്തിയ ഹരിതവീഥി ശില്പശാല തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ഇ.എം.ആനന്ദവല്ലി അധ്യക്ഷതവഹിച്ചു. പയ്യന്നൂർ സീക്ക് ഡയറക്ടർ ടി.പി. പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. ആനന്ദ് പേക്കടം, എൻ. സുകുമാരൻ എന്നിവർ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്തംഗം എം.മനു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.ചന്ദ്രമതി, ടി.എസ്.നജീബ്, വി.പി.പി. ഷുഹൈബ്, പഞ്ചായത്തംഗങ്ങളായ എം.രജീഷ് ബാബു, കെ.വി.കാർത്ത്യായനി, ഇ.ശശിധരൻ, സീത ഗണേഷ്, തമ്പാൻ ഈയ്യക്കാട് എന്നിവർ പ്രസംഗിച്ചു.