പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​: വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, സേ​വ​ന​മേ​ഖ​യിലെ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​കരിക്കും
Monday, May 23, 2022 12:41 AM IST
കാ​സ​ർ​ഗോ​ഡ്: പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യി​ല്‍ സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ നൂ​ത​ന പ​ദ്ധ​തി​ക​ള്‍​ക്ക് ഊ​ന്ന​ല്‍ ന​ല്‍​കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് ജ​ന​റ​ല്‍ ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ചു. ഒ​ന്നാം ഘ​ട്ട​മാ​യി വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, സേ​വ​ന​മേ​ഖ​ല (അ​ങ്ക​ണ​വാ​ടി​ക​ള്‍) എ​ന്നി​വ സം​ബ​ന്ധി​ച്ച പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് സ​ര്‍​ക്കാ​രി​ലേ​ക്ക് സ​മ​ര്‍​പ്പി​ച്ചു ക​ഴി​ഞ്ഞു.
മാ​ര്‍​ച്ച് മാ​സ​ത്തോ​ടെ ത​ന്നെ പു​ഴ-​ന​ദീ ശു​ചീ​ക​ര​ണ​വും മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​വും പ​ദ്ധ​തി ആ​രം​ഭി​ച്ചി​രു​ന്നു. അ​തു ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും 2022-23 വ​ര്‍​ഷം സം​യു​ക്ത പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി 40 സ്‌​കൂ​ളു​ക​ള്‍​ക്ക് ചു​റ്റു​മ​തി​ലും ക​ളി​സ്ഥ​ല​വും ന​ല്‍​കാ​ന്‍, കേ​വ​ലം ക​ളി​സ്ഥ​ലം എ​ന്ന​തി​ല്‍ നി​ന്നു മാ​റി മെ​ച്ച​പ്പെ​ട്ട ക​ളി​സ്ഥ​ലം ഒ​രു​ക്കു​ന്ന​തി​ന് പ​ദ്ധ​തി ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും കെ​ഡി​പി​യു​മാ​യി ചേ​ര്‍​ന്ന് സ്വ​ന്ത​മാ​യി ഭൂ​മി​യു​ള്ള 67 അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്ക് കെ​ട്ടി​ട സൗ​ക​ര്യ​മൊ​രു​ക്കാ​നും എ​ബി​സി പ​ദ്ധ​തി കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.
ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ 8000 മ​ര​ങ്ങ​ള്‍ മു​റി​ക്കേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ങ്ങി​നെ ആ ​കു​റ​വ് നി​ക​ത്താ​നാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​മെ​ന്ന് ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ ജി​ല്ല ആ​ശ​യം മു​ന്‍​നി​ര്‍​ത്തി ജൈ​വ​വൈ​വി​ധ്യ സെ​മി​നാ​ര്‍ ന​ട​ത്തു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. പ​ദ്ധ​തി രേ​ഖ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി കു​ട്ടി​ക​ളു​ടെ ഗ്രാ​മ​സ​ഭ ചേ​ര്‍​ന്ന് അ​വ​രി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ആ​ശ​യ​ങ്ങ​ള്‍ തേ​ടും.
ഭി​ന്ന ശേ​ഷി എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ആ​ക്ടി​വി​സ്റ്റു​ക​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ തേ​ടും. ജി​ല്ല​യി​ലെ 18 വ​നി​താ ഓ​ഫീ​സ​ര്‍​മാ​രും മ​റ്റു വ​നി​താ ജ​ന​പ്ര​തി​നി​ധി​ക​ളും മു​ന്‍ വ​നി​താ ജ​ന​പ്ര​തി​നി​ധി​ക​ളും കു​ടം​ബ​ശ്രീ പ്ര​തി​നി​ധി​ക​ളും ചേ​ര്‍​ന്ന് വ​നി​താ​സം​ഗ​മം ന​ട​ത്തി സ്ത്രീ​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും പ​രി​ശോ​ധി​ച്ച് നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും.
വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ തേ​ടി വ​യോ സ​ഭ​ക​ളും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കാ​യി മ​ത്സ്യ​സ​ഭ​ക​ളും കൊ​റ​ഗ സ​മ​ഗ്ര പ​ദ്ധ​തി​ക​ളും യു​വ ഗ്രാ​മ​സ​ഭ​ക​ളും പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ചേ​രും. ജൂ​ണ്‍ ര​ണ്ടി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഗ്രാ​മ​സ​ഭ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് ജൂ​ണ്‍ ഏ​ഴി​ന് വി​ക​സ​ന സെ​മി​നാ​ര്‍ ന​ട​ത്തും. ജൂ​ണ്‍ 15ഓ​ടെ പ​ദ്ധ​തി സ​മ​ര്‍​പ്പി​ക്കും.