സം​സ്ഥാ​ന ജൂ​ണി​യ​ർ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് തു​ട​ങ്ങി
Monday, May 23, 2022 12:41 AM IST
തൃ​ക്ക​രി​പ്പൂ​ർ: ജൂ​ണി​യ​ർ സം​സ്ഥാ​ന ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ന​ട​ക്കാ​വ് രാ​ജീ​വ് ഗാ​ന്ധി സി​ന്ത​റ്റി​ക് ട​ർ​ഫി​ൽ തു​ട​ക്ക​മാ​യി. ആ​ദ്യ ദി​ന​ത്തി​ൽ ന​ട​ന്ന മത്സര​ങ്ങ​ളി​ൽ ആ​തി​ഥേ​യ​രാ​യ കാ​സ​ർ​ഗോ​ഡ് ആ​ല​പ്പു​ഴ​യെ​യും (3-2) തൃ​ശൂ​ർ കൊ​ല്ല​ത്തെ​യും (4-0) എ​റ​ണാ​കു​ളം പ​ത്ത​നം​തി​ട്ട​യേ​യും (1-0)പ​രാ​ജ​യ​പ്പെ​ടു​ത്തി.
ഇ​ന്ന് ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് ഇ​ടു​ക്കി​യെ​യും കോ​ട്ട​യം വ​യ​നാ​ടി​നെ​യും ക​ണ്ണൂ​ർ പാ​ല​ക്കാ​ടി​നെ നേ​രി​ടും.മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​എ​ഫ്എ പ്ര​സി​ഡ​ന്‍റ് വീ​ര​മ​ണി ചെ​റു​വ​ത്തൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ർ വ​ട​ക്കു​മ്പാ​ട്, ടി.​വി.​ബാ​ല​ൻ, ഡി​എ​ഫ്എ സെ​ക്ര​ട്ട​റി ടി.​കെ.​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഇ. ​ബാ​ല​ൻ ന​മ്പ്യാ​ർ, അ​ഷ്റ​ഫ് ഉ​പ്പ​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.