നി​റ​വ്-2022ന് തു​ട​ക്ക​മാ​യി
Friday, May 20, 2022 1:12 AM IST
ചി​റ്റാ​രി​ക്കാ​ല്‍: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നി​റ​വ്-2022 ക​ലാ​സാ​ഹി​ത്യ ശി​ല്പ​ശാ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ സി​ജോ സി. ​ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പി​ക കെ.​എ.​റോ​സി​ലി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ജോ​സ​ഫ് ആ​ലു​ങ്ക​ല്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ന്ധു മാ​ട്ടേ​ല്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സോ​ണി​യ അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ദ്യ​ദി​ന​ത്തി​ല്‍ സം​ഗീ​ത​ത്തി​ന്‍റെ വി​വി​ധ ശാ​ഖ​ക​ളെ ഡോ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പ​യ്യാ​വൂ​രും വി​വി​ധ​യി​നം വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളെ വാ​ദ്യ​ക​ലാ​ര​ത്‌​നം പ​യ്യാ​വൂ​ര്‍ ഗോ​പാ​ല​ന്‍​കു​ട്ടി മാ​രാ​രും കു​ട്ടി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. ഇ​ന്ന് ജി​തേ​ഷ് ക​മ്പ​ല്ലൂ​ര്‍ നാ​ട​ക​ക്ക​ള​രി​യും എം.​പി. ശ്രീ​നി ചി​ത്ര​ക​ല - ഫോ​ട്ടോ​ഗ്ര​ഫി ക്ലാ​സു​ക​ളും ന​യി​ക്കും. മൂ​ന്നാം ദി​ന​മാ​യ നാ​ളെ ജി​ജോ പി. ​ജോ​സ​ഫ് പ്ര​സം​ഗ പ​രി​ശീ​ല​ന​വും കെ.​ടി. ബാ​ബു​രാ​ജ് ക​ഥാ ശി​ല്പ​ശാ​ല​യും അ​വ​ത​രി​പ്പി​ക്കും.